|    Jul 21 Fri, 2017 10:34 pm
FLASH NEWS

കനാല്‍ ജലം പാഴാവുന്നു

Published : 28th February 2016 | Posted By: SMR

പേരാമ്പ്ര: കറ്റിയാടി ജലസേചന പദ്ധതിയുടെ ഭാഗമായ പാലേരി ഡിസ്ട്രിബ്യൂഷന്‍ കനാലിന്റെ ഉപവഴിയായ കുനിയോട് കനാലിന്റെ വടക്കുമ്പാട് കന്നാട്ടി റോഡ് കടന്നു പോവുന്ന ഭാഗത്തുള്ള അണ്ടര്‍ ടണലിന്റെ കിണറില്‍ ചപ്പുചവറുകളും അടിഞ്ഞതിനാല്‍ റോഡിന്റെ മറുഭാഗത്തുള്ള കനാലിലേക്ക് വെള്ളം ഒഴുകാതെ റോഡിലേക്കൊഴുകി പാഴാവുന്നു. ഉപകനാല്‍ തുറന്ന അന്നു മുതല്‍ ദിവസങ്ങളായി ഇങ്ങനെ ജലം പാഴാവുന്നു. ജലസേചന വകുപ്പ് അധികൃതരോ ജീവനക്കാരോ തിരിഞ്ഞ നോക്കാത്ത അവസ്ഥയാണുള്ളത്. സമീപവാസികള്‍ കെട്ടിക്കിടന്ന ചപ്പുചവറുകള്‍ കുറച്ചെല്ലാം നീക്കം ചെയ്തിട്ടും വെള്ളം സുഗമമായി ഒഴുകുന്നില്ല. കൂനിയോട് ഭാഗത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമവും കൃഷിക്ക് വെള്ളമില്ലാത്ത അവസ്ഥയുമുള്ളപ്പോഴാണ് അധികൃതരുടെ അനാസ്ഥ മൂലം ജലം പാഴാവുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക