|    Jun 23 Fri, 2017 7:05 am
FLASH NEWS

കനാലിന്റെ തീരത്ത് നിന്ന് മരങ്ങള്‍ മുറിച്ചു കടത്തി

Published : 29th October 2016 | Posted By: SMR

കടുത്തുരുത്തി: മൂവാറ്റുപുഴവാലി കനാലിന്റെ തീരത്ത് നിന്ന മരങ്ങള്‍ മുറിച്ചു കടത്തി. ഇതു സംബന്ധിച്ച് കടുത്തുരുത്തി പോലിസ് സിഐക്കും, ഇറിഗേഷന്‍ വകുപ്പിനും മുട്ടുചിറ നവഭാവന റെസിഡന്‍സ് അസോസിയേഷന്‍ പരാതി നല്‍കി. മുട്ടുചിറ പറമ്പ്രം മുതല്‍ ആശുപത്രിക്കവല വരെയുള്ള കനാലിന്റെ ഇരുവശങ്ങളിലെയും മരങ്ങളാണ് കഴിഞ്ഞ ദിവസം അനുവാദമില്ലാതെ സ്വകാര്യ വ്യക്തി മുറിച്ചു മാറ്റിയത്. കനാല്‍ ശുചീകരണത്തിനു ടെന്‍ഡര്‍ എടുത്ത വ്യക്തിയാണ് മരങ്ങള്‍ മുറിച്ചു മാറ്റിയെതെന്ന് മുട്ടുചിറ നവഭാവന റസിഡന്‍സ് അസോസിയേഷനും നാട്ടുകാരും ആരോപിച്ചു. കനാലിന്റെ ഇരുവശങ്ങളിലുമായി നിന്ന വട്ട, തേക്ക് തുടങ്ങിയ മരങ്ങളാണ് വെട്ടിമാറ്റിയത്. രണ്ട് ലോഡോളം തടികള്‍ ഇവിടെ നിന്നു കടത്തിയതായി നാട്ടുകാര്‍ പറയുന്നു. തടി മുറിച്ചു കടത്തിയവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക