|    Oct 24 Tue, 2017 11:23 am
FLASH NEWS
Home   >  National   >  

കനയ്യ മോചിതനായി

Published : 3rd March 2016 | Posted By: G.A.G

Kanayya-releasedന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റമാരോപിക്കപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ഹൈക്കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് തീഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി. 23 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് കനയ്യ ജയില്‍ മോചിതനായത്.
ഇന്നലെ വൈകീട്ട് ഏഴോടെയാണു കനയ്യയ്ക്ക് ജാമ്യമനുവദിച്ച് കോടതി വിധി പുറപ്പെടുവിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നു വൈകീട്ടോടെയാണ് കനയ്യ ജയിലില്‍ നിന്നിറങ്ങിയത്.

കനത്ത സുരക്ഷാ സന്നാഹങ്ങളാണ് കനയ്യയുടെ മോചനത്തോടനുബന്ധിച്ച്് ഒരുക്കിയിരുന്നത്. സുരക്ഷാ കാരണങ്ങളാല്‍ അതീവ രഹസ്യമായാണ് പുറത്തിറങ്ങാന്‍ അവസരം നല്‍കിയതെന്നും ജയിലില്‍ നിന്നിറങ്ങിയ കനയ്യയെ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടു പോയതായുമാണ് റിപോര്‍ട്ടുകള്‍. അഫ്‌സല്‍ഗുരു അനുസ്മരണ പരിപാടിയുമായി ബന്ധപ്പെട്ട് ഫെബ്രുവരി 12നാണ് ജെഎന്‍യു കാംപസില്‍ മഫ്തിയിലെത്തിയ പോലിസ് കനയ്യയെ അറസ്റ്റ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക