|    Mar 27 Mon, 2017 4:25 pm
FLASH NEWS

കനയ്യ പുറത്തേക്കാള്‍ സുരക്ഷിതന്‍ തിഹാര്‍ ജയിലില്‍: ബന്ധുക്കള്‍

Published : 22nd February 2016 | Posted By: swapna en

KANHAYYA-INFO

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റമാരോപിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ പുറത്തേക്കാള്‍ സുരക്ഷിതന്‍ ജയിലിലാണെന്ന് ബന്ധുക്കള്‍. ഇന്നു ജയിലില്‍ കനയ്യയെ നേരിട്ട് കണ്ടശേഷമാണ് ബന്ധുക്കള്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ജയിലിലെ മൂന്നാം മുറിയില്‍ കനയ്യ സുരക്ഷിതനാണ്. ജയിലിന് പുറത്ത് കനയ്യയുടെ ജീവന് ഭീഷണിയുണ്ട്. കനയ്യ അവിടെ പുസ്തകങ്ങളും പത്രങ്ങളും വായിക്കുകയും ഡയറി എഴുതുകയും ചെയ്യുകയാണ്-സഹോദരന്‍ മണികാന്ത് സിങ് പറഞ്ഞു. തനിക്ക് സുഖമാണ് . തന്നെപറ്റി വിഷമിക്കേണ്ടെന്നും എല്ലാം ശരിയാവുമെന്നും മാതാപിതാക്കളെ അറിയിക്കാന്‍ കനയ്യ പറഞ്ഞതായി സഹോദരന്‍ വ്യക്തമാക്കി.
ദരിദ്രരുടെ കൂടെയാണ് പ്രധാനമന്ത്രിയെന്നു പറഞ്ഞു. എങ്കില്‍ ദരിദ്രനായ കനയ്യയുടെ കാര്യമെന്താണ് പ്രധാനമന്ത്രി അന്വേഷിക്കാത്തതെന്നും കനയ്യയുടെ അമ്മാവന്‍ രാജേന്ദര്‍ സിങ് പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day