|    Jul 28 Fri, 2017 8:37 pm
FLASH NEWS
Home   >  National   >  

കനയ്യ കുമാറിന് വധഭീഷണി; നാവ് അറക്കുന്നവര്‍ക്ക് യുവമോര്‍ച്ചയുടെ പാരിതോഷികവും

Published : 5th March 2016 | Posted By: swapna en

kanhaya

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍  രാജ്യദ്രോഹക്കുറ്റമാരോപിച്ച് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന് വധഭീഷണി. കനയ്യയെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം നല്‍കുമെന്ന പോസ്റ്ററുകള്‍ ഇന്നലെയാണ് ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. പൂര്‍വാഞ്ചര്‍ സേന എന്ന സംഘടനയുടെ പേരിലാണ് പോസ്റ്റര്‍. വധിക്കുന്നവര്‍ക്ക് പോലിസ് സംരക്ഷണവും പോസ്റ്ററില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതിനിടെ കനയ്യയുടെ നാവ് അറക്കുന്നവര്‍ക്ക് അഞ്ചുലക്ഷം പാരിതോഷികം നല്‍കുമെന്ന് യുവമോര്‍ച്ചയുടെ പ്രഖ്യാപനവുമുണ്ട്. ഉത്തര്‍പ്രദേശിലെ ബദൂണ്‍ ജില്ലയിലെ പ്രാദേശിക നേതാവായ സൂധീര്‍ വര്‍ഷനേയാണ് ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. രാജ്യദ്രോഹം നടത്തിയ കനയ്യ വധിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും വര്‍ഷനേയ പറഞ്ഞു. ജാമ്യത്തിലിറങ്ങിയ കനയ്യ ജെഎന്‍യുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കുമെതിരേ രൂക്ഷമായ രീതിയില്‍ സംസാരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവരുടെയും ഭീഷണി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക