|    Mar 28 Tue, 2017 8:05 am

കനയ്യ കുമാറിനെതിരായി രാജ്യദ്രോഹ കേസ് എടുക്കണമെന്ന ഹരജി കോടതി തള്ളി

Published : 15th March 2016 | Posted By: sdq

delhi-highcourt

ന്യൂഡല്‍ഹി: രാജ്യദ്രോഹ കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരായി ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ മറ്റൊരു ഹരജി കോടതി തള്ളി.

ജാമ്യത്തില്‍ ഇറങ്ങിയ ശേഷവും രാജ്യദ്രോഹ പരാമര്‍ശം നടത്തിയെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നുമായിരുന്നു ഹരജിയില്‍ വ്യക്തമാക്കിയിരുന്നത്.  ദേവ് ദത്ത് ശര്‍മ്മ എന്ന വ്യക്തിയാണ് ഹരജിക്കാരന്‍.

JNUSU president Kanhaiya Kumar during the movement for the release of our comrades continues at JNU in Delhi on March 6th 2016. Express photo by Ravi Kanojia.

രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള ദേശവിരുദ്ധ മുദ്രാവാക്യം ആരെങ്കിലും ഉയര്‍ത്തുന്നുണ്ടെങ്കില്‍ അത് രാജ്യത്തെ നിയമപാലകര്‍ ശ്രദ്ധിക്കുമെന്നും ഇത് രാജ്യത്തിന്റെ പ്രതിച്ഛായ നഷ്ടമാകുമെന്ന ആധി ഹരജിക്കാരന് വേണ്ടെന്നും ഹരജി തള്ളി കൊണ്ട് ജസ്റ്റിസ് പ്രതിഭാ റാണി വ്യക്തമാക്കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day