|    Mar 24 Fri, 2017 1:54 am
FLASH NEWS

കനയ്യ കുമാര്‍ പശ്ചിമബംഗാളില്‍ സിപിഎമ്മിന് വേണ്ടി പ്രചാരണത്തിനിറങ്ങും: സീതാറാം യെച്ചൂരി

Published : 5th March 2016 | Posted By: swapna en

kanhaiya-MEDIA

കൊല്‍ക്കത്ത: ജെഎന്‍യു സമരത്തിലൂടെ യൂവാക്കളുടെ തരംഗമായി മാറിയ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ സിപിഎമ്മിന് വേണ്ടി പശ്ചിമ ബംഗാളില്‍ പ്രചാരണത്തിനിറങ്ങും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും കനയ്യക്കൊപ്പം പശ്ചിമ ബംഗാളില്‍ സിപിഎമ്മിനു വേണ്ടി പ്രചാരണത്തിനിറങ്ങണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ഇടതിന്റെ യുവശക്തിയെ രാജ്യത്തിന് ആദ്യമായി കാണിച്ചു കൊടുക്കുമെന്നും യെച്ചൂരി പറഞ്ഞു.
സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ ഓള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് ഫെഡറേഷനു വേണ്ടി മല്‍സരിച്ചാണ് കനയ്യ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായത്. കനയ്യ കേരളത്തിലും സിപിഎമ്മിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കനയ്യക്ക് ബുധനാഴ്ചയാണ് ജാമ്യം ലഭിച്ചത്.

(Visited 180 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക