|    Dec 15 Fri, 2017 7:49 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കനയ്യ കുമാര്‍ ജാമ്യാപേക്ഷ നല്‍കി

Published : 19th February 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ സുപ്രിംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. പട്യാല ഹൗസ് കോടതിയിലെ സാഹചര്യം അക്രമാസക്തമാണെന്നും ഇത് തന്റെയും അഭിഭാഷകരുടെയും ജീവന് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും കനയ്യ പറഞ്ഞു. കോടതി നടപടികള്‍ക്കിടെ ഒരുസംഘം അഭിഭാഷകര്‍ നടത്തിയ അക്രമങ്ങള്‍ ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഹരജി കോടതി ഇന്നു പരിഗണിക്കും.
അതിനിടെ, പട്യാല ഹൗസ് കോടതിയില്‍ അരങ്ങേറിയ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. ഹൈക്കോടതി രജിസ്ട്രാറും റിപോര്‍ട്ട് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക