|    Jul 28 Fri, 2017 10:17 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കനയ്യ എത്തിയാല്‍ ദോഷം ഇടതിനും കോണ്‍ഗ്രസ്സിനും: കുമ്മനം

Published : 7th March 2016 | Posted By: SMR

ബംഗളൂരു: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാര്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി കേരളത്തിലെത്തിയാല്‍ കോണ്‍ഗ്രസ്സിനും ഇടതുകക്ഷികള്‍ക്കും ദോഷംചെയ്യുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കനയ്യ കുമാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സിനും ഇടതുകക്ഷികള്‍ക്കും ഒരേ നിലപാടാണ്. ബിജെപിക്കാണ് വ്യത്യസ്ത നിലപാടുള്ളതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് പ്രചാരണത്തിനായി കനയ്യ കുമാര്‍ കേരളത്തിലെത്തുമെന്ന റിപോര്‍ട്ടുകളുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു കുമ്മനം. കേരളത്തിലെ സീറ്റ്‌വിഭജന ചര്‍ച്ച രണ്ടു മൂന്നു ദിവസത്തിനകം പൂര്‍ത്തിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക