|    Oct 19 Thu, 2017 11:48 pm
Home   >  Todays Paper  >  page 12  >  

കനയ്യയെയും മാധ്യമങ്ങളെയും ആക്രമിച്ചത് മുന്‍കൂട്ടി ആസൂത്രണം ചെയ്‌തെന്ന് ഡല്‍ഹി പോലിസ്

Published : 24th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാറിനെയും മാധ്യമപ്രവര്‍ത്തകരെയും പട്യാലഹൗസ് കോടതിയില്‍ സംഘപരിവാര ആഭിമുഖ്യമുള്ള അഭിഭാഷകര്‍ മര്‍ദ്ദിച്ചത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് ഡല്‍ഹി പോലിസ്. പട്യാലാഹൗസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വിക്രം ചൗഹാന്‍, ഓംശര്‍മ, യശ്പാല്‍ സിങ് എന്നീ അഭിഭാഷകരാണ് ഇതിനു നേതൃത്വം നല്‍കിയതെന്നും അവര്‍ അക്രമവും കലാപവുമുണ്ടാക്കാന്‍ മറ്റ് അഭിഭാഷകരെ പ്രേരിപ്പിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഇവര്‍ മൂന്നുപേരും ചേര്‍ന്നാണ് മറ്റ് അഭിഭാഷകരെ സംഘടിപ്പിച്ചത്. തുടര്‍ന്ന് കനയ്യകുമാറിനെ ആക്രമിക്കാന്‍ സംഘം ചേര്‍ന്നുനിന്നു. റിപോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. ഫെബ്രുവരി 15നാണ് കോടതിയില്‍ ഈ സംഭവങ്ങളുണ്ടാവുന്നത്. അക്രമത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു.
ജെഎന്‍യു അഭിഭാഷകരെപ്പോലും കോടതിയില്‍ ഇരിക്കാന്‍ അഭിഭാഷകര്‍ സമ്മതിച്ചില്ല. കറുത്ത കോട്ടണിഞ്ഞ അഭിഭാഷകരല്ലാത്ത ചിലരും അക്രമത്തില്‍ പങ്കുചേര്‍ന്നു.
രണ്ടാംനമ്പര്‍ ഗേറ്റില്‍ വിക്രം ചൗഹാനാണ് മാധ്യമങ്ങള്‍ക്കെതിരേ അക്രമം തുടങ്ങിയതെന്ന് പോലിസ് വ്യക്തമാക്കുന്നു. പിന്നീട് മറ്റു രണ്ടുപേരും പങ്കുചേര്‍ന്നു. ഇവര്‍ മറ്റ് അഭിഭാഷകരെ അക്രമത്തിനു പ്രേരിപ്പിക്കുകയായിരുന്നു. കുറ്റപത്രം കോടതി സപ്തംബറില്‍ പരിഗണിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക