|    Oct 21 Sat, 2017 4:04 pm
FLASH NEWS
Home   >  National   >  

കനയ്യയുടെ തലയ്ക്ക് 11 ലക്ഷം വിലയിട്ട ആദര്‍ശ് ശര്‍മ്മ ‘പാപ്പര്‍’; ബാങ്ക് ബാലന്‍സ് 150 രൂപ

Published : 7th March 2016 | Posted By: swapna en

darsh-sharma-poorban

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച    പൂര്‍വാഞ്ചല്‍ സേനാ എന്ന സംഘടനയുടെ പ്രസിഡന്റ് ആദര്‍ശ് ശര്‍മ്മ പാപ്പരെന്ന് റിപ്പോര്‍ട്ട്. ആദര്‍ശ് ശര്‍മ്മയുടെ ബാങ്ക് ബാലന്‍സ് 150 രൂപയാണ്. താമസിക്കുന്നിടത്ത് വാടക നല്‍കിയിട്ട് നിരവധി മാസങ്ങളുമായി. ഈ വിരുതനാണ് കനയ്യയുടെ തലയ്ക്ക് 11 ലക്ഷം വിലയിട്ടിരിക്കുന്നത്. ബീഹാര്‍ സ്വദേശിയായ ആദര്‍ശ് ഡല്‍ഹിയില്‍ വാടകയ്ക്കാണ് താമസം. കനയ്യക്ക് വധഭീഷണി നല്‍കിയ ശേഷം ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരേ ഡല്‍ഹി പോലിസ് കേസ്സെടുത്തിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. വധഭീഷണിക്ക് ശേഷം കാണാതായ ഇയാക്ക് കുടുംബവുമായോ സുഹൃത്തുക്കളുമായോ യാതൊരു ബന്ധവുമില്ല. ആദര്‍ശിന് വേണ്ടി പോലിസ് തിരിച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കനയ്യക്ക് ജാമ്യം ലഭിച്ച ദിവസമാണ് പൂര്‍വാഞ്ചല്‍ സേനയുടെ പേരില്‍ ഡല്‍ഹിയില്‍ വധഭീഷണി പോസ്റ്റര്‍ കാണപ്പെട്ടത. ഈ പോസ്റ്ററിലാണ് ആദര്‍ശ് ശര്‍മ്മയുടെ ഫോണ്‍ നമ്പറടക്കമുള്ള വിവരങ്ങള്‍ നല്‍കിയത്. ഉത്തര്‍പ്രദേശ്, ബീഹാര്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സംഘടനയാണ് പൂര്‍വാഞ്ചല്‍  എന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.
അതിനിടെ കനയ്യ കുമാറിന് പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജെഎന്‍യു ക്യാംപസിന് പുറത്ത് കനയ്യ ഇറങ്ങുമ്പോള്‍ മുതല്‍ കനയ്യ പോലിസ് എസ്‌കോര്‍ട്ട് ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. വിവിധയിടങ്ങളില്‍ നിന്നുള്ള വധഭീഷണിയെ തുടര്‍ന്നാണിത്. കോടതിയും കനയ്യക്ക് സുരക്ഷ നല്‍കണമെന്ന് ഡല്‍ഹി പോലിസിനോട് ആവശ്യപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക