|    Mar 25 Sat, 2017 3:31 am
FLASH NEWS

കനയ്യക്കെതിരേ വധഭീഷണി മുഴക്കിയവരും രാജ്യദ്രോഹികള്‍: കെ എസ് ഭഗവാന്‍

Published : 10th March 2016 | Posted By: SMR

കാസര്‍കോട്: ജെഎന്‍യു യൂനിയന്‍ ചെയര്‍മാന്‍ കനയ്യക്കെതിരേ വധഭീഷണി മുഴക്കിയവരും രാജ്യദ്രോഹികളാണെന്നു കന്നട സാഹിത്യകാരനും സംഘപരിവാരത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന പുരോഗമന എഴുത്തുകാരനുമായ ഡോ. കെ എസ് ഭഗവാന്‍ പറഞ്ഞു.
കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഇഎംഎസ് സ്മാരക ഗ്രന്ഥാലയം സംഘടിപ്പിച്ച സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കനയ്യക്കെതിരേ വധഭീഷണി മുഴക്കിയവര്‍ക്കെതിരേ പ്രതിഷേധം ഉയരുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ അസഹിഷ്ണുതയ്‌ക്കെതിരേ പ്രതിഷേധം ഉയരുന്നില്ല. ഇത്തരം മൗനം ഇവര്‍ക്കു വീണ്ടും പ്രചോദനമാവുകയാണ്. ഇതിനെതിരേ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ രംഗത്തു വരണമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. സി എച്ച് കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. കെ ഇ എന്‍ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പി അപ്പുക്കുട്ടന്‍, പി വി കെ പനയാല്‍, അസീസ് കടപ്പുറം, കെ എ മുഹമ്മദ് ഹനീഫ സംസാരിച്ചു.

(Visited 66 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക