|    Mar 18 Sun, 2018 1:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കനയ്യക്കെതിരേ മതിയായ തെളിവുണ്ടെന്ന് ബസ്സി; വിദ്യാര്‍ഥിക്ക് ജയ്‌ശെ മുഹമ്മദ് ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം

Published : 18th February 2016 | Posted By: SMR

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥിക്കെതിരായ വിദേശ സംഘടനാ ആരോപണത്തിന് തെളിവില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ ന്‍. കഴിഞ്ഞ ദിവസമാണ് ചില ദേശീയ മാധ്യമങ്ങള്‍ ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ഥിയും കാമ്പസിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യവുമായ ഉമര്‍ ഖാലിദിന് നിരോധിത സായുധ സംഘടനയായ ജയ്‌ശെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ഐബിയെ ഉദ്ധരിച്ച് വാര്‍ത്ത നല്‍കിയത്. ചില ചാനലുകള്‍ ഉമര്‍ ഖാലിദ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നുവെന്നും റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ഞങ്ങള്‍ അത്തരത്തിലുള്ള യാതൊരു ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടില്ല. ഇത് ചിലരുടെ സങ്കല്‍പ കഥ മാത്രമാണ്. ഐബി പറഞ്ഞുവെന്ന് പ റഞ്ഞ് ആര്‍ക്കും എന്തും പറയാം. കാരണം ഞങ്ങള്‍ പരസ്യമായി എന്തെങ്കിലും അംഗീകരിക്കുകയോ നിഷേധിക്കുക യോ ചെയ്യാറില്ല, ഒരു മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ഹിന്ദു റിപോര്‍ട്ട് ചെയ്തു. ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും സമാനമായ രീതിയിലാണ് പ്രതികരിച്ചത്. അത്തരം ഒരു ഐബി റിപോര്‍ട്ടിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥന്‍, ജെഎന്‍യുവിലെ വിദ്യാര്‍ഥി വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഡ ല്‍ഹി പോലിസ് അമിതാവേശം കാണിച്ചുവെന്നും അഭിപ്രായപ്പെട്ടു. കേസന്വേഷണം കുറച്ചു കൂടി പ്രഫഷനലാവാമായിരുന്നുവെന്നും കനയ്യകുമാറിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആവശ്യത്തിന് തെളിവുകള്‍ ശേഖരിക്കേണ്ടിയിരുന്നുവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതിനിടെ കനയ്യകുമാറിനെതിരേ പോലിസിന്റെ കൈ യില്‍ മതിയായ തെളിവുകളുണ്ടെന്ന് ഡല്‍ഹി പോലിസ് കമ്മീഷണര്‍ ബി എസ് ബസ്സി പറഞ്ഞു. എന്നാല്‍ എന്താണ് തെളിവുകള്‍ എന്ന് വ്യക്തമാക്കാ ന്‍ ബസ്സി തയ്യാറായില്ല. അന്വേഷണവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ താന്‍ പറയില്ലെന്ന് ബസ്സി പറഞ്ഞു. കുമാറിന് ശുദ്ധിപത്രം നല്‍കില്ലെന്നും ബസ്സി പറഞ്ഞു.അതേസമയം അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് പ്രസ്‌ക്ലബ്ബില്‍ പരിപാടി സംഘടിപ്പിച്ച സര്‍ക്കാരിതര സംഘടനയായ കമ്മിറ്റി ഓഫ് റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സിന്റെ പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
കനയ്യകുമാറിനെയും എസ്എ ആര്‍ ഗീലാനിയെയും ഉടന്‍ മോചിപ്പിക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ആവശ്യപ്പെട്ടു.
ജെഎന്‍യുവിനും വിദ്യാര്‍ഥികള്‍ക്കുമെതിരായ വേട്ടയാടലാണ് ഇപ്പോള്‍ നടക്കുന്നതെന്നും സര്‍വകലാശാലയെയും അവിടുത്തെ വിദ്യാര്‍ഥികളെയും ദേശവിരുദ്ധരായി മുദ്ര കുത്തുന്നത് അവസാനിപ്പിക്കണമെന്നും കാമ്പസിലെ വ്യത്യസ്ത വിദ്യാര്‍ഥി സംഘടനകള്‍ ഇന്നലെ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തി ല്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സഖ്യം: കേന്ദ്ര കമ്മിറ്റിയിലും ഭിന്നത; തീരുമാനം ഇന്ന്
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കണമെന്ന സിപിഎം ബംഗാള്‍ ഘടകത്തിന്റെ തീരുമാനത്തില്‍ കേന്ദ്ര കമ്മിറ്റിയിലും ഭിന്നത. വിഷയത്തില്‍ തീരുമാനം ഇന്നുണ്ടാവും. ബംഗാള്‍ ഘടകത്തിന്റെ തീരുമാനത്തെ എതിര്‍ത്ത് കൂടുതല്‍ സംസ്ഥാന ഘടകങ്ങള്‍ കേന്ദ്ര കമ്മിറ്റിയില്‍ നിലപാടറിയിച്ചു.
അതേസമയം ബംഗാളിലെ ഘടകത്തെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ യെച്ചൂരിയ്ക്ക് കത്ത് കൈമാറി. ഈ കത്ത് കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വിതരണം ചെയ്യണമെന്നാണ് വിഎസിന്റെ ആവശ്യം. കേന്ദ്ര കമ്മിറ്റിയില്‍ നിലവില്‍ പ്രത്യേക ക്ഷണിതാവ് മാത്രമാണ് വിഎസ്.
ബംഗാള്‍ ഘടകത്തിന്റെ തീരുമാനം പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിന് എതിരാണെന്നും ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നുമാണ് കേരളാ ഘടകം നേതാക്കള്‍ കേന്ദ്ര കമ്മിറ്റിയിലും വാദിച്ചത്. മധ്യപ്രദേശ്, ആസാം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പ്രധാനമായും ഇന്നലെ ബംഗാള്‍ ഘടകത്തിന്റെ തീരുമാനത്തിനെതിരേ രംഗത്തു വന്നത്. പാര്‍ട്ടിയുടെ നയങ്ങളില്‍ നിന്ന് വ്യതിചലിച്ച് സംസ്ഥാനങ്ങളിലെ സാഹചര്യത്തിനൊത്ത് തീരുമാനമെടുത്താല്‍ പാര്‍ട്ടിയുടെ അഖണ്ഡതയെ തന്നെ ബാധിക്കുമെന്ന നിലപാടാണ് ഇവര്‍ കൈകൊണ്ടത്.
ബംഗാളിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കോണ്‍ഗ്രസ് സഖ്യം കേരളത്തിന്റെ വിജയസാധ്യതയെ ബാധിക്കുമെന്ന കണക്കുകൂട്ടലിലാണ് കേരളഘടകം. നേതാക്കളൊക്കെയും ഇക്കാര്യം നിര്‍ണായക പോളിറ്റ് ബ്യൂറോ യോഗത്തിന് മുമ്പു തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. വോട്ടെടുപ്പിലേക്ക് നീങ്ങിയാല്‍ ഏത് നിലപാടിനാവും വിജയമെന്നതില്‍ ഇരുപക്ഷത്തും ആശങ്കയുണ്ട്. കാരാട്ട് പക്ഷത്തിന് ഭൂരിപക്ഷമുള്ള പിബിയില്‍ സഖ്യസാധ്യതയില്‍ ഭിന്നത രുക്ഷമായതോടെയാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് വിടാന്‍ തീരുമാനിച്ചത്. കേന്ദ്ര കമ്മിറ്റിയിലും ഇതേ അവസ്ഥ ഉടലെടുത്തത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss