|    Mar 27 Mon, 2017 2:09 am
FLASH NEWS

കനയ്യകുമാറിന്റെ ജാമ്യാപേക്ഷ 26ലേക്കു മാറ്റി

Published : 21st August 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായി ഇടക്കാല ജാമ്യത്തില്‍ ഇറങ്ങിയ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിന്റെയും മറ്റു രണ്ടു പേരുടെയും സ്ഥിരം ജാമ്യത്തിനുള്ള അപേക്ഷ പരിഗണിക്കുന്നത് ഡല്‍ഹിയിലെ പാട്യാല ഹൗസ്  കോടതി ഈ മാസം 26ലേക്ക് മാറ്റി.
സ്ഥിരം ജാമ്യത്തിനായി കഴിഞ്ഞ ദിവസം ഹൈക്കോടതിയ സമീപിച്ച കനയ്യയുടെ ഹരജി തള്ളിയ കോടതി വിചാരണ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇടക്കാല ജാമ്യം സപ്തംബര്‍ ഒന്നിന് അവസാനിക്കാനിരിക്കെയാണ് വിചാരണ കോടതിയെ സമീപിക്കാന്‍ അനുമതി നല്‍കിക്കൊണ്ട്  ഹൈക്കോടതി കനയ്യയുടെ ഹരജി തള്ളിയത്.
രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ കനയ്യക്കു മാര്‍ച്ച് രണ്ടിന് ഡല്‍ഹി ഹൈക്കോടതി ആറുമാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇത് സ്ഥിരം ജാമ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക