|    Mar 30 Thu, 2017 7:59 pm
FLASH NEWS

കനയ്യകുമാറിനെ വിമാനത്തില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം

Published : 24th April 2016 | Posted By: sdq

JNUSU president Kanhaiya Kumar during the movement for the release of our comrades continues at JNU in Delhi on March 6th 2016. Express photo by Ravi Kanojia.

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ വിമാനത്തില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം.
മുംബൈയില്‍ നിന്നും പൂനെയിലേക്കുള്ള യാത്രാ മധ്യേയാണ് സംഭവം. ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിലാണ് വധശ്രമം ഉണ്ടായതെന്ന് കനയ്യ കുമാര്‍ ട്വിറ്റര്‍ വഴി വെളിപ്പെടുത്തുകയായിരുന്നു.

twitter kanhaya

സംഭവത്തെ കുറിച്ച് വിമാന അധികൃതരോട് പരാതി പെട്ടെങ്കിലും അക്രമിക്കെതിരെ നപടിയെടുക്കാന്‍ ജെറ്റ് എയര്‍വേയ്‌സ് അധികൃതര്‍ തയ്യാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മനസ് ദേക എന്ന ബിജെപി പ്രവര്‍ത്തകനായ അക്രമിയെ വിമാന ജീവനക്കാരും സഹയാത്രകരും ചേര്‍ന്ന് പിടിച്ചുമാറ്റുകയായിരുന്നു. ഇദ്ദേഹം ഇപ്പോള്‍ സിഐഎസ്എഫിന്റെ കസ്റ്റഡിയിലാണെന്നാണ് റിപ്പോര്‍ട്ട്. ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വ്വീസസിലെ ജീവനക്കാരനായ അക്രമി സജീവ ബിജെപി പ്രവര്‍ത്തകനാണെന്ന് കനയ്യ കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.

manas deka kanhayaഇദ്ദേഹത്തിനെതിരെ മുംബൈ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് കനയ്യ കുമാര്‍ മുംബൈയിലെത്തിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day