|    Jan 24 Tue, 2017 6:29 am

കനയ്യകുമാര്‍ ആശുപത്രി വിട്ടു

Published : 7th May 2016 | Posted By: SMR

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ ആശുപത്രി വിട്ടു. നിരാഹാര സമരത്തിനിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നത്.
ജെഎന്‍യു അധികൃതരുടെ വിദ്യാര്‍ഥിദ്രോഹ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു കനയ്യയും മറ്റു വിദ്യാര്‍ഥികളും നിരാഹാരസമരം തുടങ്ങിയത്. അഞ്ച് വിദ്യാര്‍ഥികള്‍ സമരത്തില്‍ നിന്ന് കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു.
15 വിദ്യാര്‍ഥികള്‍ സമരം തുടരുകയാണ്. നിരാഹാര സമരം പത്തു ദിവസം പിന്നിട്ടു. ഇതിനിടെ പുറത്തുനിന്നുള്ളവരെ ജെഎന്‍യുവിലേക്കു ക്ഷണിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നിര്‍ദേശം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക