|    May 24 Wed, 2017 1:45 pm
FLASH NEWS

കനത്ത സുരക്ഷയില്‍ ജി-20 ഉച്ചകോടി, പങ്കെടുക്കാന്‍ മോഡി തുര്‍ക്കിയില്‍

Published : 15th November 2015 | Posted By: G.A.G

അന്റാലിയ: മൂന്നുദിവസത്തെ ബ്രിട്ടീഷ് സന്ദര്‍ശനത്തിനുശേഷം ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി തുര്‍ക്കിയിലെത്തി. കഴിഞ്ഞ മാസം അങ്കാറയില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനങ്ങളുടെയും പാരിസില്‍ ഇന്നലെയുണ്ടായ ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഉച്ചകോടിക്ക്് ഒരുക്കിയിട്ടുള്ളത്്. നരേന്ദ്രമോഡിയുടെ സുരക്ഷാക്രമീകരണങ്ങളിലും കാതലായ പരിഷ്‌കരണങ്ങള്‍ വരുത്തിയതായാണ് റിപോര്‍ട്ടുകള്‍. ഇസ്രയേലിന്റെ മൊസാദും ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗമായ എം15നും ഉള്‍പ്പടെയുള്ള ഏജന്‍സികളില്‍  ഉച്ചകോടിക്ക്് സംരക്ഷണമേര്‍പ്പെടുത്തിന് പ്രത്യേക സ്‌ക്വാഡുകളെ അങ്കാറയിലേക്കും ഉച്ചകോടിനടക്കുന്ന അന്റാലിയയിലേക്കും അയച്ചിട്ടുണ്ടെന്നും റിപോര്‍ട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day