|    Aug 22 Wed, 2018 12:58 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കനത്ത മഴ: സര്‍ക്കാര്‍ എല്ലാ സാധ്യതകളും ഉപയോഗിക്കുന്നു

Published : 11th August 2018 | Posted By: kasim kzm

കൊച്ചി: കേരളത്തില്‍ ആറു ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളിലായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇത് നേരിടുന്നതിനായി സര്‍ക്കാര്‍ ആകാവുന്ന വിധത്തിലുളള എല്ലാ സാധ്യതകളും ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. വലിയതോതില്‍ തന്നെ ആളുകള്‍ക്കും വീടുകള്‍ക്കും നാശം സംഭവിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നു കൊണ്ട് കേരളം അനുഭവിക്കുന്ന വലിയ ദുരന്തത്തെ നേരിടാന്‍ തയ്യാറാവണം. രക്ഷാപ്രവര്‍ത്തനത്തിനായി നേവി അടക്കം എല്ലാ സേനകളെയും ഉപയോഗിക്കുന്നുണ്ട്. വെള്ളപ്പൊക്ക സാഹചര്യങ്ങള്‍ ഉണ്ടാവുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്നതു സംബന്ധിച്ച് പിന്നീട് ആലോചിച്ച് തീരുമാനിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss