|    Nov 15 Thu, 2018 8:43 pm
FLASH NEWS

കനത്ത മഴ: വിഷ്ണുമംഗലം ബണ്ട് നിറഞ്ഞു കവിഞ്ഞു

Published : 18th September 2017 | Posted By: fsq

 

വാണിമേല്‍: മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ വിഷ്ണുമംഗലം ബണ്ട് നിറഞ്ഞ് കവിഞ്ഞു.ഇതോടെ ബണ്ടിന്റെ മുകള്‍ഭാഗത്തുള്ള പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി.മലയോരത്ത് പെയ്ത കനത്ത മഴയാണ് പുഴയിലെ ജലനിരപ്പുയരാന്‍ കാരണമായത്.വടകരയിലെയും സമീപത്തെ അഞ്ചോളം പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നത് ഇവിടെ നിന്നാണ്. ബണ്ടിന്റെ ഷട്ടറുകള്‍ നേരത്തെ തുറന്നിരുന്നു.എന്നാല്‍ കഴിഞ്ഞ വേനലില്‍ പുഴ വറ്റിയ സമയത്ത് ബണ്ടില്‍ അടിഞ്ഞ് കൂടിയ ചളി നീക്കം ചെയ്യാതിരുന്നത് സംഭരണ ശേഷി കുറയാന്‍ കാരണമായിട്ടുണ്ട്.രണ്ട് ദിവസം കൂടി മഴ പെയ്യുകയാണെങ്കില്‍ ബണ്ടിന്റെ വൃഷ്ടിപ്രദേശത്തെ കൃഷിയിടങ്ങള്‍ വെള്ളത്തിലാകുമോ എന്ന ഭീതിയിലാണ് കര്‍ഷകര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss