|    Dec 13 Wed, 2017 7:16 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കനത്ത മഴ: വടക്കന്‍ പാകിസ്താനില്‍ 40 മരണം

Published : 4th July 2016 | Posted By: SMR

ഇസ്‌ലാമാബാദ്: വടക്കന്‍ പാകിസ്താനില്‍ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ 40 പേര്‍ മരിച്ചു. അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഉര്‍സൂന്‍ ഗ്രാമത്തില്‍ നിന്നുള്ളവരാണ് മരണപ്പെട്ടവരില്‍ ഭൂരിപക്ഷവും. ശനിയാഴ്ച ആരംഭിച്ച കനത്തമഴ വടക്കുകിഴക്കന്‍ പ്രവിശ്യയായ ഖൈബര്‍ പക്തുങ്ക്വയെയാണ് കാര്യമായി ബാധിച്ചിട്ടുള്ളത്.

പ്രവിശ്യയിലെ ചിത്രാല്‍ ജില്ലയില്‍ വെള്ളപ്പൊക്കത്തില്‍ നിരവിധി വീടുകളും ഒരു പള്ളിയും സൈന്യത്തിന്റെ കാവല്‍പുരയും ഒലിച്ചുപോയതായി ജില്ലാ മേയര്‍ മഗ്ഫിറത് ഷാ പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ കാണാതായ എട്ടു ഗ്രാമീണരുടെ മൃതദേഹങ്ങള്‍ അതിര്‍ത്തിയില്‍ അഫ്ഗാന്‍ ഭാഗത്തുനിന്ന് കണ്ടെത്തിയതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാവല്‍പുരയില്‍ നിന്നുള്ള ആറു സൈനികരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ടര്‍ബേലയില്‍ കനത്ത മഴയില്‍ കെട്ടിടനിര്‍മാണം നടക്കുന്ന പ്രദേശം ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള രണ്ടു എന്‍ജിനീയര്‍മാരും നാട്ടുകാരായ അഞ്ചു തൊഴിലാളികളും കൊല്ലപ്പെട്ടതായി ദുരന്തനിവാരണ അതോറിറ്റി വക്താവ് ലത്തീഫുര്‍റഹ്മാന്‍ പറഞ്ഞു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
81 വീടുകളാണ് മഴക്കെടുതിയില്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നിട്ടുള്ളത്. ദുരന്തബാധിതര്‍ക്കു ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏപ്രിലില്‍ ഖൈബര്‍ പക്തുങ്ക്വ, ഗില്‍ജിത് ബാള്‍ടിസ്താന്‍ മേഖലകളിലുണ്ടായ മഴയിലും മണ്ണിടിച്ചിലിലും 127 പേര്‍ കൊല്ലപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക