|    Sep 24 Sun, 2017 8:55 am

കനത്ത മഴ : വടകര നഗരം വെള്ളത്തിലായി; കടകള്‍ പൂട്ടി

Published : 14th July 2017 | Posted By: fsq

 

വടകര: ഇന്നലെ രാവിലെ പെയ്ത കനത്ത മഴയില്‍ വടകര നഗരത്തിലെ പല ഭാഗങ്ങളും വെള്ളത്തില്‍ മുങ്ങി. വടകര പുതിയ ബസ്സ്സ്റ്റാന്‍ഡിന് സമീപം, നാരായണ നഗരം റോഡ്, എടോടി റോഡ്, നഗരസഭ പാര്‍ക്ക് റോഡ്, ലിങ്ക് റോഡ് തുടങ്ങിയ സ്ഥലങ്ങളാണ് വെള്ളത്തിനടിയിലായത്. ഇടതടവില്ലാതെ മഴ പെയ്ത് റോഡുകളും മറ്റും വെള്ളത്തിലായതോടെ ഗതാഗതം താറുമാറാവുന്നതോടൊപ്പം ഈ സ്ഥലങ്ങളിലെ മിക്ക സ്ഥാപനങ്ങളും അടച്ചിടുകയുമാണ്് ചെയ്തത്. നഗരത്തിലെ പല ഓടകളും മാലിന്യത്താല്‍ നിറഞ്ഞു കവിഞ്ഞതാണ് വെള്ളപ്പൊക്കത്തിന് പ്രധാന കാരണമായിരിക്കുന്നത്. പുതയി ബസ്സ്റ്റാന്‍ഡ് ശ്രീമണി ബിയര്‍ പാര്‍ലര്‍ ബില്‍ഡിംഗിന് സമീപത്തുകൂടി മൂന്ന് ഭാഗങ്ങളിലായും ഓവുചാലുകളുണ്ടെങ്കിലും ഇവിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് പതിവാണ്. കാലവര്‍ഷത്തിന് മുമ്പ് നഗരസഭ എല്ലാ കാലവും പറയുന്നത് പോലെ ഓടകള്‍ ശുചീകരിക്കുമെന്നും ഈ കൊല്ലവും പറഞ്ഞിരുന്നു. എന്നാല്‍ പ്രവൃത്തി നടത്താന്‍ നഗരസഭ ഇതുവരെ തയ്യാറാകാത്തതാണ് വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണമായതെന്നും യുദ്ധകാലടിസ്ഥാനത്തി ല്‍ ചെയ്തു തീര്‍ക്കേണ്ട പ്രവൃത്തികള്‍ നടത്താന്‍ നഗരസഭ തയ്യാറാകണമെന്നും വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക