|    Oct 17 Wed, 2018 12:41 pm
FLASH NEWS

കനത്ത മഴ; മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു

Published : 19th September 2017 | Posted By: fsq

 

പത്തനംതിട്ട: കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ ജില്ലയില്‍ മൂന്ന് വീടുകള്‍ പൂര്‍ണമായും 10 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. തിരുവല്ല താലൂക്കിലെ തോട്ടപ്പുഴശേരി വില്ലേജിലും കോഴഞ്ചേരി താലൂക്കിലെ കിടങ്ങന്നൂര്‍ വില്ലേജിലും ഓരോ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. കോഴഞ്ചേരി താലൂക്കിലെ ഇലന്തൂര്‍, ആറന്മുള, കോഴഞ്ചേരി എന്നിവിടങ്ങളിലാണ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നത്. ഇതുമൂലം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പ്രാഥമികമായി വിലയിരുത്തുന്നു. അടൂര്‍, മല്ലപ്പള്ളി, റാന്നി, കോന്നി താലൂക്കുകളില്‍ 10 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇതുമൂലം 183000 രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. അടൂര്‍ താലൂക്കിലെ ഏനാത്ത്, ഏനാദിമംഗലം, മല്ലപ്പള്ളി താലൂക്കിലെ എഴുമറ്റൂര്‍, റാന്നി താലൂക്കിലെ അങ്ങാടി, കോഴഞ്ചേരി താലൂക്കിലെ കോഴഞ്ചേരി, ആറന്മുള, പത്തനംതിട്ട, മെഴുവേലി, ഇലന്തൂര്‍, കോന്നി താലൂക്കിലെ കലഞ്ഞൂര്‍ എന്നിവിടങ്ങളിലാണ് വീടുക ള്‍ ഭാഗീകമായി തകര്‍ന്നത്. കൃഷി നാശത്തിന്റെ വിവരശേഖരണം നടന്നുവരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss