|    Oct 23 Tue, 2018 11:54 pm
FLASH NEWS

കനത്ത മഴ : മലയോര മേഖലയില്‍ വെള്ളപ്പൊക്കം

Published : 19th September 2017 | Posted By: fsq

 

താമരശ്ശേരി: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ മലയോര മേഖലയില്‍ ശക്തമായ വെള്ളപ്പൊക്കം. തോടുകളും പുഴകളും കരകവിഞ്ഞൊഴുകി. പല വീട്ടുകാരെയും മാറ്റിപ്പാര്‍പ്പിച്ചു. താമരശ്ശേരി ചുരത്തില്‍ ഏഴാം വളവില്‍ റോഡ് ഒലിച്ചു പോയി. ഇത് മൂലം ഒന്നര മണിക്കൂര്‍ പൂര്‍ണമായും ഗതാഗതം തടസ്സപ്പെട്ടു. വയനാട്ടില്‍ നിന്നുള്ള ബസ്സുകള്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി വച്ചു. മൂന്ന് മണിക്ക് ചുരം ഏഴാം വളവിനു മുകളില്‍ മലവെള്ളപ്പാച്ചിലിലാണ് റോഡ് ഒലിച്ചു പോയി വലിയ ഗര്‍ത്തം രൂപപ്പെട്ടത്.ഇതോടെ വാഹനങ്ങള്‍ ഇരുപുറവും കുടുങ്ങി. താമരശ്ശേരി പോലിസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് അഞ്ച് മണിയോടെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചത്.റോഡില്‍ ഈ അടുത്ത ദിവസം അറ്റകുറ്റപ്പണി നടത്തിയ ഭാഗങ്ങളാണ് ഒലിച്ചു പോയത്. ഇതിനെ തുടര്‍ന്ന് ദേശീയ പാത അധികൃതരുമായി പോലിസ് ബന്ധപ്പെട്ടതോടെ കരാറുകാര്‍ എത്തി മെറ്റലും മറ്റുമിട്ടു താല്‍ക്കാലിക യാത്രാ സൗകര്യം ഒരുക്കുകയായിരുന്നു. എ0ന്നാല്‍ ഈ ഭാഗത്തു കൂടെ വാഹനങ്ങള്‍ക്ക് കടന്നു പോവാന്‍ പറ്റാത്തതിനാല്‍ ചുരത്തില്‍ വണ്‍വേ ആയിട്ടാണ് ഗതാഗതം പുനസ്ഥാപിച്ചത്. രാത്രി ഏഴുമണിയോടെ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിഞ്ഞു. കനത്ത മഴ മൂലം ചുരത്തില്‍ മണ്ണിടിച്ചിലും മരങ്ങള്‍ വീഴ്ചയും ഉണ്ടാവുമെന്നഭയത്താല്‍  ഞായറാഴ്ച രാത്രി മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴരവരെ ഗതാഗതം നിരോധിച്ചിരുന്നു. രണ്ട് ദിവസങ്ങളില്‍ തോരാതെ പെയ്യുന്ന കനത്ത മഴയില്‍ ചുരം താഴ് വാരങ്ങളും വെള്ളത്തിനടിയിലായി. ഇതിനു പുറമെ കോടഞ്ചേരിയില്‍ മലവെള്ള പ്പാച്ചിലില്‍ ചെമ്പുകടവ് പാലം വെള്ളത്തില്‍ മുങ്ങി ഗതാഗതം തടസ്സപ്പെട്ടു. തുഷാര ഗിരി, നെല്ലിപ്പൊയില്‍, കൂടത്തായി വെഞ്ചേരി പ്പുഴ, കൈതപ്പൊയില്‍, കക്കാട് പുഴകളും കരകവിഞ്ഞൊഴുകി. കനത്ത മഴയും വെള്ളപ്പാച്ചിലും മലയോര മേഖലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss