|    Sep 26 Wed, 2018 5:15 am
FLASH NEWS

കനത്ത മഴ: മലയോരം വെള്ളത്തില്‍

Published : 15th August 2018 | Posted By: kasim kzm

ഇരിക്കൂര്‍: കനത്ത മഴയില്‍ ജില്ലയിലെ മലയോര മേഖല വെള്ളത്തിലായി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ഇതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ഇരിക്കൂര്‍ പഞ്ചായത്തില്‍ 25 വീടുകള്‍ വെള്ളക്കെട്ടിലായി. ഡയനാമോസ് മിനി സ്‌റ്റേഡിയം വെള്ളത്താല്‍ നിറഞ്ഞു.
ഇരിക്കൂര്‍ ടൗണിലെ വളപ്പിനകത്ത് ആസ്യ, എ സി ആയിഷ, സഫീര്‍, കുന്നത്ത് അശ്‌റഫ്, കാസിം, പി പി അലീമ, കെ ആര്‍ ഖാദര്‍ എന്നിവരുടെ വീടുകളില്‍ വെള്ളം കയറി. സമീപത്തെ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളും ദുരിതത്തിലായി. നിടുവള്ളൂര്‍ പുഴയോര റോഡ്, പൂഞ്ഞിട്ടുക്ക് റോഡ്, ആയിപ്പുഴ പാലം റോഡ്, തുമ്പോല്‍ പാണലാട് റോഡ് എന്നിവയും വെള്ളത്തില്‍ മുങ്ങി. നിടുവള്ളൂര്‍, പൂഞ്ഞിടുക്ക്, പുഴക്കര പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.
ആയിപ്പുഴയിലെ ഓടക്കടവ് മിനി പാലം, തിരൂരിനടുത്ത കണ്ടകശ്ശേരി പാലം, നായിക്കാലി പാലം റോഡ് എന്നിവയും വെള്ളത്തിനടിയിലായി. കുഞ്ഞിപ്പള്ളിക്കു സമീപം ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയോരത്തെ കുണ്ടേരി വയലില്‍ വെള്ളം കയറി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss