|    Jan 23 Mon, 2017 6:17 pm
FLASH NEWS

കനത്ത മഴ: മധ്യപ്രദേശില്‍ 11മരണം

Published : 10th July 2016 | Posted By: sdq

mp-rains

ഭോപ്പാല്‍: കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മധ്യപ്രദേശില്‍ 11മരണം. സത്‌ന ജില്ലയിലാണ് മഴ കൂടുതല്‍ നാശം വിതച്ചിരിക്കുന്നത്. ഇവിടെ 200ഓളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. സത്‌ന ജില്ലയില്‍ നിന്നും 400ല്‍ അധികം പേരെ സുരക്ഷത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.
ഭോപ്പാലില്‍ രണ്ടും പേരും തികംഗഡ്, റേവ, ജബുഅ, ബേത്തൂല്‍, റൈസന്‍, പന്ന എന്നിവിടങ്ങളില്‍ ഓരോര്‍ത്തരും മരണപ്പെട്ടിട്ടുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സ്ഥിരീകരിച്ചു. ഷാഹ്പൂര്‍ തടാകത്തിന് സമീപം ഒന്നില്‍ കൂടുതല്‍ പേര്‍ മരണപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ബൈക്ക് യാത്രക്കാരനായ സൗരഭ് കത്യാര്‍ എന്ന 21കാരന്‍ ഒഴിക്കില്‍ പെട്ട് മരണപ്പെട്ടതായി പോലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.

bhopal-floods

മന്ധ്‌ല, സിങ്ക്‌റോളി ജില്ലകളില്‍ കഴിഞ്ഞ ദിവസം ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്തെ 23 ജി്ല്ലകളേയും പ്രളയം ബാധിച്ചിട്ടുണ്ട്.
ഹോസങ്കാബാദില്‍ നര്‍മ്മദാ നദി കരകവിഞ്ഞ് ഒഴുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ശനിയാഴ്ച രാവിലെ 6.30നും 11.30നുമിടയില്‍ 111മില്ലി മീറ്റര്‍ മഴയാണ് ഭോപ്പാല്‍ നഗരത്തില്‍ ലഭിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 139 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക