|    Aug 24 Thu, 2017 10:39 am

കനത്ത മഴ, മണ്ണിടിച്ചില്‍; ബസ്സിനുമുകളില്‍ തെങ്ങ് വീണു

Published : 6th August 2017 | Posted By: fsq

 

അടിമാലി: ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷം ഹൈറേഞ്ച് മേഖലകളില്‍ പെയ്ത ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം. അടിമാലി-കുമളി ദേശീയ പാതയില്‍ ആയിരമേക്കറില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്  മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. റോഡരികില്‍ നിന്ന ഉണങ്ങി ദ്രവിച്ച് തുടങ്ങിയ തെങ്ങാണ് കടപുഴകി മറി ഞ്ഞത്. ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണ മായി തകര്‍ന്നു.അത്ഭുതകരമായാണ് യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷ പെട്ടത്. അടിമാലിയില്‍ നിന്നും കട്ടപ്പനയിലേക്ക് പോയ ബസ്സാണ്. ശനിയാഴ്ച 1.30യോടെയാണ് സംഭവം. ഏറേനേരം ഗതാഗതം തടസ്സപ്പെട്ടു. അടിമാലിയില്‍ മുസ്ലിംപള്ളിക്ക് സമീപം തോട്ടത്തില്‍മാലില്‍ സജിയുടെ വീട്ടി ലേക്ക് മണ്‍തിട്ട ഇടിഞ്ഞ് വീട് ഭാഗീകമായി തകര്‍ന്നു. രാവിലെ പെയ്ത ശക്തമായ മഴയിലാണ്  മണ്ണി ടിച്ചില്‍.നാട്ടുകാരുടെ നേതൃത്വത്തി മണ്ണ് നീക്കംചെയ്തു. വില്ലേജ് ഓഫീസറുള്‍പ്പ ടെയുള്ളവര്‍ എത്തി സ്ഥിതികള്‍ വിലയിരുത്തി.ആനച്ചാലില്‍ റോഡിലേ ക്ക് മണ്ണിടിഞ്ഞ് വീണു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക