|    Jan 22 Sun, 2017 4:00 pm
FLASH NEWS

കനത്ത മഴ: ബംഗളൂരുവില്‍ ജലനിരപ്പ് 10 അടി ഉയര്‍ന്നു

Published : 31st July 2016 | Posted By: SMR

ബംഗളൂരു: ദിവസങ്ങളായി തുടരുന്ന കനത്ത മഴ ഐടി നഗരമായ ബംഗളൂരുവിനെ വെള്ളപ്പൊക്കത്തിന്റെ പിടിയിലാഴ്ത്തി. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ ജലനിരപ്പ് 10 അടിയോളം ഉയര്‍ന്നു.
വീടുകളും കെട്ടിടങ്ങളും വെള്ളത്തില്‍ മുങ്ങിയതോടെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ളവരെ രക്ഷിക്കാന്‍ അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വീടുകളിലുള്ളവരുടെ രക്ഷാപ്രവര്‍ത്തനത്തിനായി 10 ബോട്ടുകള്‍ വിന്യസിച്ചിട്ടുണ്ട്. കനത്ത മഴയില്‍ നഗരത്തിലെ നാല് കനാലുകള്‍ കരകവിഞ്ഞൊഴുകിയതോടെയാണ് സ്ഥിതി അപകടകരമായത്.
കൊടിച്ചിക്കനഹള്ളി, അക്ഷയ നഗര്‍, അരകെരെ ലേഔട്ട്, യെമലൂര്‍, കരിയമ്മന അഗ്രഹാര എന്നിവയാണ് ഏറ്റവും മോശമായി ബാധിക്കപ്പെട്ട പ്രദേശങ്ങള്‍. കനത്ത വെള്ളപ്പൊക്കത്തിന്റെ സാധ്യത വ്യാഴാഴ്ച തന്നെ തെളിഞ്ഞിരുന്നു. റോഡുകള്‍ നിറഞ്ഞുതുടങ്ങിയതോടെ ഗതാഗതം സ്തംഭിച്ചു. 150ല്‍ അധികം വീടുകള്‍ ഭാഗികമായി മുങ്ങി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക