|    May 22 Mon, 2017 9:20 pm
FLASH NEWS

കനത്ത മഴ തുടരുന്നു; തെലങ്കാനയില്‍ മൂന്നു മരണം

Published : 24th September 2016 | Posted By: SMR

ഹൈദരാബാദ്: തെലങ്കാനയില്‍ വ്യാഴാഴ്ച രാത്രിമുതല്‍ തുടരുന്ന കനത്ത മഴയില്‍ മൂന്നു മരണം. മെഡക്കില്‍ വീട് തകര്‍ന്നുവീണ് അമ്മയും മകളും മുബര്‍ക്കപൂരില്‍ വയോധികനും മരിച്ചു. കനത്ത മഴയെ തുടര്‍ന്ന് മെഡക്ക്, നല്‍കോണ്ട, വാരങ്കല്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചു. സ്ഥലത്ത് വെള്ളപ്പൊക്കം രൂക്ഷമായിട്ടുണ്ട്. ചിലയിടങ്ങളില്‍ റോഡ് ഒലിച്ചുപോയി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ഹൈദരാബാദ്-നിസാമാബാദ് റോഡില്‍ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മുന്‍കരുതലോടെ പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day