|    Sep 23 Sun, 2018 5:40 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കനത്ത മഴ തുടരും; ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട്

Published : 15th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും ഇന്നു മുതല്‍ മഴ ശക്തമാവാന്‍ ഇടയുണ്ട്. ഒഡീഷ തീരത്ത് രൂപം പ്രാപിച്ച ന്യൂനമര്‍ദമാണ് കനത്ത മഴയ്ക്കു കാരണം. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്നും മുന്നറിയിപ്പുണ്ട്.
മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ദുരന്തനിവാരണ അതോറിറ്റി ഏഴു ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
വയനാട്, ഇടുക്കി, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. മഴ ശക്തമായി പെയ്യുന്ന ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടുമുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss