|    Jul 21 Sat, 2018 7:43 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കനത്ത മഴ: തലസ്ഥാനം വെള്ളക്കെട്ടിലായി

Published : 8th September 2017 | Posted By: fsq

 

തിരുവനന്തപുരം: അപ്രതീക്ഷിതമായുണ്ടായ കനത്ത മഴ തലസ്ഥാന നഗരിയെ വെള്ളക്കെട്ടിലാക്കി. തമ്പാനൂര്‍, കിഴക്കേക്കോട്ട, പാളയം ഉള്‍പ്പെടെ നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം മണിക്കൂറുകളോളം മഴവെള്ളം കെട്ടിനിന്നു. നഗരത്തിനു പുറമേ നെയ്യാറ്റിന്‍കര, കാട്ടാക്കട, വര്‍ക്കല, നെടുമങ്ങാട് മേഖലയിലും കനത്ത മഴയുണ്ടായി. മണിക്കൂറുകളോളം മഴ തോരാതെ നിന്നതോടെ വന്‍ ഗതാഗതക്കുരുക്കാണ് തലസ്ഥാനത്ത് അനുഭവപ്പെട്ടത്. തമ്പാനൂര്‍, കിഴക്കേക്കോട്ട മേഖലകളില്‍ ഇരുചക്രവാഹനങ്ങളും കാറുകളും വെള്ളക്കെട്ടില്‍ കുടുങ്ങി. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. തമ്പാനൂര്‍, കിഴക്കേക്കോട്ട എന്നിവിടങ്ങളില്‍ പതിവായി വെള്ളക്കെട്ട് ഉണ്ടാകാറുണ്ടെങ്കിലും വഞ്ചിയൂര്‍, പാളയം പ്രദേശങ്ങളില്‍ സാധാരണ പ്രശ്‌നമുണ്ടാകാറില്ല. എന്നാല്‍ വഞ്ചിയൂര്‍, ഉപ്പിടാംമൂട് പാലത്തിനരികില്‍ കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. ഓണക്കാലത്ത് തിരുവനന്തപുരത്ത് മഴ മാറിനില്‍ക്കുകയായിരുന്നു. ഇന്നലെ രാവിലെ അനു—ഭവപ്പെട്ട കനത്ത മഴ ഉച്ചയോടെയാണ് മാറിയത്. ഇന്നലെ മധ്യകേരളത്തിലും തെക്കന്‍കേരളത്തിലും സാമാന്യം നല്ല രീതിയില്‍ മഴ ലഭിച്ചു. തണ്ടര്‍ സ്‌റ്റോം എന്ന പ്രതിഭാസമാണ് തെക്കന്‍ കേരളത്തിലെ കനത്ത മഴയ്ക്ക് കാരണമായതെന്ന് വിദഗ്ധര്‍ അറിയിച്ചു. ഇതിന്റെ ഫലമായി അടുത്ത ദിവസങ്ങളില്‍ തലസ്ഥാന ജില്ലയില്‍ ശക്തമായ കാറ്റുണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. 11 വരെ വ്യാപകമായ മഴയ്—ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം നഗരത്തില്‍ 65.8 മില്ലിമീറ്ററും വിമാനത്താവളത്തില്‍ 85.8 മില്ലിമീറ്ററും മഴയാണ് ഇന്നലെ ലഭിച്ചത്. കോട്ടയത്ത് 3 സെന്റിമീറ്ററും ചെങ്ങന്നൂര്‍, തൊടുപുഴ എന്നിവിടങ്ങളില്‍ 2 സെന്റിമീറ്ററും മഴ രേഖപ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss