|    Mar 30 Thu, 2017 8:21 pm
FLASH NEWS

കനത്ത മഴ: ചൈനയില്‍ ഒരാഴ്ചയ്ക്കിടെ 176 മരണം

Published : 24th July 2016 | Posted By: SMR

ബെയ്ജിങ്: വടക്കന്‍ ചൈനയില്‍ തുടരുന്ന കനത്ത മഴയില്‍ കഴിഞ്ഞ ദിവസം 26 പേര്‍ മരിച്ചു. 34പേരെ കാണാതായി. ഇതോടെ രാജ്യത്ത് ഒരാഴ്ചയായി തുടരുന്ന മഴയില്‍ മരിച്ചവരുടെ എണ്ണം 176 ആയതായി ചൈനീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 91 പേരെയാണ് ഒരാഴ്ചയ്ക്കിടെ കാണാതായത്.
ഹെബെയ് പ്രവിശ്യയിലുള്ളവരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ചൈനയുടെ വടക്കന്‍ മധ്യമേഖലകളില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മഴക്കെടുതികളില്‍ 42 പേര്‍ കൊല്ലപ്പെടുകയും 74 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
മഴക്കെടുതികള്‍ രൂക്ഷമായ ഹെബെയ് പ്രവിശ്യയില്‍ നിന്ന് മൂന്നു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ചൈനയുടെ സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഹെബെയിലെ സിയാങ്തായ് നഗരത്തില്‍ മാത്രം 25പേരാണ് ഒരാഴ്ചയ്ക്കിടെ മഴക്കെടുതികളില്‍ മരിച്ചത്. 13 പേരെ കാണാതായി.
സിയാങ്തായ്ക്കു സമീപമുള്ള ദക്‌സിയാന്‍ ഗ്രാമം പൂര്‍ണമായി വെള്ളത്തില്‍ മുങ്ങുകയും കെട്ടിടങ്ങള്‍ ഒലിച്ചുപോവുകയും ചെയ്തു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ ഗ്രാമീണര്‍ പ്രതിഷേധിച്ചു. പ്രളയം സംബന്ധിച്ച മുന്നറിയിപ്പു നല്‍കുന്നതിലും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിലും കാലാവസ്ഥാ വകുപ്പ് പരാജയപ്പെട്ടതായി പ്രതിഷേധക്കാര്‍ അറിയിച്ചു. ദക്‌സിയാനില്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിമരിച്ച കുട്ടികളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day