|    Dec 11 Tue, 2018 9:02 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കനത്ത മഴ: ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍; ഡാമുകള്‍ തുറന്നു

Published : 17th November 2018 | Posted By: kasim kzm

തൊടുപുഴ: ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി ഇടുക്കിയില്‍ പെയ്ത ശക്തമായ മഴയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. ഇരവികുളം, മാട്ടുപ്പെട്ടി എന്നിവിടങ്ങളില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങി. വട്ടവടയിലെ നമ്മല്‍, ഇടമല്‍ എന്നിവിടങ്ങളിലും മുണ്ടന്‍മുടി, മൂന്നാറിലെ നെറ്റിക്കുടി, നല്ലതണ്ണി എന്നിവിടങ്ങളിലും ചെറിയതോതില്‍ ഉരുള്‍പൊട്ടി. ആളപായമില്ല.
മൂന്നാര്‍-മറയൂര്‍ റോഡിലെ പെരിയവാര പാലം ഒലിച്ചുപോയി. കല്ലാര്‍കുട്ടി, മലങ്കര ഡാമുകള്‍ തുറന്നു. വട്ടവടയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കോവിലൂര്‍ ബസ് സ്റ്റാന്റിന് സമീപം വീടുകള്‍ക്ക് നാശമുണ്ടായി. വട്ടവട മേഖലയിലാകെ 10ലേറെ വീടുകള്‍ക്ക് ഭാഗികമായി നാശമുണ്ട്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് എട്ടുമണിക്കൂര്‍ കൊണ്ട് ഇവിടെ രേഖപ്പെടുത്തിയത്.
മാട്ടുപ്പെട്ടി ഡാമിന് സമീപം മണ്ണിടിഞ്ഞ് സഞ്ചാരികള്‍ ഒറ്റപ്പെട്ടു. മൂന്നാറില്‍ നിന്ന് സൈലന്റ് വാലിക്ക് പോവുന്ന വഴിയിലെ നെറ്റിക്കുടിയില്‍ ഉരുള്‍പൊട്ടി സമീപത്തെ കോളനിയില്‍ വെള്ളം കയറി. മൂന്നാര്‍ ആര്‍ട്‌സ് കോളജിന് സമീപം മുമ്പ് ഉരുള്‍പൊട്ടിയ സ്ഥലത്ത് വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ദേവികുളം ഇറച്ചിപാറ ഭാഗത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. പന്നിയാര്‍കുട്ടിയില്‍ വീണ്ടും മണ്ണിടിഞ്ഞു. ഇടുക്കി-നേര്യമംഗലം റോഡില്‍ തട്ടേക്കണ്ണിക്ക് സമീപം ഉരുള്‍പൊട്ടി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 128 അടിയായി ഉയര്‍ന്നു. ഇടുക്കിയിലും ജലനിരപ്പ് കൂടിയിട്ടുണ്ട്. മഴ ശക്തമായതോടെ കല്ലാര്‍കുട്ടി ഡാമിന്റെ അഞ്ചു ഷട്ടറുകളും മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകളും തുറന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss