|    Nov 18 Sun, 2018 7:40 pm
FLASH NEWS

കനത്ത മഴ: ആശുപത്രിയിലും വീടുകളിലും വെള്ളം കയറി

Published : 16th July 2018 | Posted By: kasim kzm

നെല്ലിയാമ്പതി: ഒരാഴ്ചയായി തുടരുന്ന കനത്തമഴയില്‍ മലയോര മേഖലയായ നെല്ലിയാമ്പതിയില്‍ ഇന്നലെയും ഗതാഗതം തടസ്സപ്പെട്ടു. നൂറടി പ്രദേശത്ത് ആയുര്‍വേദ ആശുപത്രിയിലും കുടുംബക്ഷേമകേന്ദ്രത്തിലും അംഗന്‍വാടിയിലും പരിസരത്തെ വീടുകളിലും വെള്ളം കയറി. മൂന്നടിപൊക്കത്തിലാണ് പലയിടത്തും വെള്ളംകയറിയിട്ടുള്ളത്.
ഇന്നലെ രാവിലെ പെയ്ത ശക്തമായ മഴയില്‍ കാട്ടാനക്കൂട്ടം മണികൂറുകളോളം കൈകാട്ടി അയ്യപ്പന്‍ക്ഷേത്രത്തിന് മുന്നില്‍ നിലയുറപ്പിച്ചത് ഭീതിപരത്തി. വണ്ണാത്തിപ്പാലം മുതല്‍ കാരപ്പാറവരെയുള്ള ബസ് ഗതാഗതം രാവിലെ മുതല്‍ ഉച്ചവരെ തടസ്സപ്പെട്ടു. മഴയില്‍ വണ്ണാത്തിപ്പാലത്ത് ഉണങ്ങിയ മരം വൈദ്യുതിലൈനിന് മുകളില്‍ വീണു.
ആറ്റപ്പടിക്കു സമീപവും മരം വീണ് വൈദ്യുതി പോസ്റ്റ് തകര്‍ന്നു. മരം വീണതു കാരണം വീണതു കാരണം ഈ റൂട്ടിലെ കെഎസ്ആര്‍ടിസി സര്‍വീസും താറുമാറായി. പലയിടത്തും മരം വീണ് വൈദ്യുതി കമ്പി തകര്‍ന്നതിനാല്‍ വൈദ്യുതിയും നിലച്ചിരിക്കുകായണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss