|    Mar 30 Thu, 2017 10:14 pm
FLASH NEWS

കനത്ത മഴ; അപ്പര്‍ കുട്ടനാട്ടിലെ ഗ്രാമീണ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയില്‍

Published : 13th July 2016 | Posted By: SMR

തിരുവല്ല: കനത്തമഴയില്‍ അപ്പര്‍കുട്ടനാടന്‍ പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെളളത്തിനടിയിലായി. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയാണ് അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ ഉള്‍പ്പെടുന്ന പെരിങ്ങര, നിരണം പഞ്ചായത്തുകളില്‍ രൂക്ഷമായ വെളളക്കെട്ടിന് കാരണമായിരിക്കുന്നത്.
കാവുംഭാഗംചാത്തങ്കരി റോഡില്‍ പെരിങ്ങര ജങ്ഷന്‍, പെരിങ്ങരകാരയ്ക്കല്‍ റോഡ് എന്നിവിടങ്ങളില്‍ വെളളം കയറിത്തുടങ്ങി.
പുതുക്കുളങ്ങര കൊട്ടാണിപ്പറ, മാതകത്തില്‍ പടിപുതുക്കുളങ്ങര പടി എന്നീ റോഡുകളിലും വെള്ളത്തിനടിയിലായി. പുതുക്കുളങ്ങര റോഡില്‍ കൊച്ചനാട്ട് പടി, ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ എന്നീ ഭാഗങ്ങളില്‍ റോഡിലെ അരകിലോമീറ്ററോളം ദൂരത്തില്‍ രണ്ടടിയോളം വെളളം ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ഥികള്‍ അടക്കമുളള കാല്‍നട യാത്രികര്‍ റോഡിലെ വെള്ളക്കെട്ടിലൂടെ നീന്തിപ്പോവുന്നത് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. മാതകത്തില്‍പടി റോഡില്‍ ഇരുചക്ര വാഹനയാത്ര പോലും സാധ്യമാവാത്ത തരത്തില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. നിരണത്ത് തേവേരി കോട്ടപ്പുരയിടം ഭാഗത്ത് ലിങ്ക് റോഡിനും തേവേരി റോഡിനും ഇടയില്‍ വെളളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
നിരണം ഇരതോട് റോഡില്‍ ഇരതോട് പളളിക്ക് കിഴക്ക് വശത്ത് ഏഴോളം കുടുംബങ്ങള്‍ വെള്ളക്കെട്ട് മൂലം ദുരിതം അനുഭവിക്കുകയാണ്.
സംസ്ഥാനപാതയില്‍ കടപ്ര എസ്എന്‍ ഹോസ്പിറ്റലിന്റെ മുന്നില്‍ രൂപപ്പെട്ട വെളളക്കെട്ട് യാത്രാ ദുരിതത്തിന് കാരണമായി. മഴവെളളം ഒഴുകിപോവാന്‍ ആവശ്യമായ സംവിധാനം ഇല്ലാത്തതാണ് ഈ പ്രദേശങ്ങളില്‍ വെളളക്കെട്ട് നിലനില്‍ക്കാന്‍ ഇടയാക്കിയത്. നിരണം, പെരിങ്ങര പഞ്ചായത്തുകളിലെ വാച്ചാല്‍ തോടുകള്‍ പലതും സ്വകാര്യ വ്യക്തികള്‍ കൈയേറി നികത്തിയിട്ടുണ്ട്. ഇതും മഴവെള്ളം ഒഴുകി പോവുന്നതിന് തടസ്സം സൃഷ്ടിക്കുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day