|    Sep 20 Thu, 2018 10:57 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കനത്ത മഴയില്‍ 1,70,567 കര്‍ഷകര്‍ക്ക് കൃഷിനാശം

Published : 15th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയുടെ ഫലമായി 1,70,567 കര്‍ഷകര്‍ക്ക് കൃഷിനാശമുണ്ടായിട്ടുണ്ടെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ അറിയിച്ചു. 68.1 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാരംഭ നിഗമനം. ഏറ്റവുമേറെ നഷ്ടമുണ്ടായതു വാഴയ്ക്കാണ്.
വെള്ളപ്പൊക്കം മൂലം കൃഷിനാശമുണ്ടായ ജില്ലകളിലെ കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം ഏര്‍പ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു. ബാങ്കുകള്‍ ഈ അത്യാഹിതത്തിന്റെ രൂക്ഷത കണക്കിലെടുത്തു ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണം. പഞ്ചായത്തുതല അദാലത്തുകള്‍ നടത്തി കൃഷിനഷ്ടം തിട്ടപ്പെടുത്തി താമസം കൂടാതെ ധനസഹായം നല്‍കും. സൗജന്യമായി വിത്തു ലഭ്യമാവും. ഇന്‍ഷുറന്‍സ് ക്ലയിം ഉള്ളവരുടെ നഷ്ടം തിട്ടപ്പെടുത്തി സര്‍വീസ് ചാര്‍ജ് ഈടാക്കാതെ നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കും.
സംസ്ഥാനത്ത് 2000 ഓണവിപണികള്‍ സംഘടിപ്പിക്കും. ഓണം-ബക്രീദ് വിപണി അറിയാന്‍ കൃഷിവകുപ്പിന്റെ മൊബൈല്‍ ആപ്പ്, അടുത്തുള്ള ഓണം-ബക്രീദ് വിപണിയെപ്പറ്റി അറിയാന്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ഓണവിപണി 2018 ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. അടുത്തുള്ള വിപണിയുടെ സ്ഥാനം, ജില്ലയിലുള്ള വിപണികളുടെ സ്ഥാനം, വിപണിയില്‍ ലഭ്യമായ പച്ചക്കറികള്‍, ജില്ലയിലുള്ള വിപണികളുടെ സ്ഥാനം, വിപണിയില്‍ ലഭ്യമായ പച്ചക്കറികള്‍, വിപണിയുടെ ചാര്‍ജുള്ള ഉദ്യോഗസ്ഥനുമായി ബന്ധപ്പെടുന്നതിന് മൊബൈല്‍ ഫോണിലേക്ക് വിളിക്കുാനുള്ള സൗകര്യം എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുള്ള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ലളിതമായ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഛിമ്ശുമിശ 2018 ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss