|    Jul 23 Mon, 2018 11:03 am
FLASH NEWS

കനത്ത മഴയില്‍ വ്യാപക നാശം: വൈദ്യുതാഘാതമേറ്റ് രണ്ട് പശുക്കള്‍ ചത്തു

Published : 19th September 2017 | Posted By: fsq

 

കാട്ടാക്കട: കനത്ത മഴയില്‍ മലയിന്‍കീഴ് വിളപ്പില്‍ശാല എന്നിവിടങ്ങളില്‍ വ്യാപക നാശം. പലയിടത്തും കൃഷി നാശത്തോടൊപ്പം മരങ്ങള്‍ കടപുഴകി വീണും വൈദ്യുത കമ്പികള്‍ പൊട്ടിവീണും അപകടങ്ങള്‍ സംഭവിച്ചു. വിളപ്പില്‍ശാല ചൊവ്വള്ളൂരില്‍ വൈദ്യുത കമ്പി പൊട്ടിവീണു പുല്ല് മേയുകയായിരുന്ന രണ്ട് പശുക്കള്‍ വൈദ്യുതാഘാതമേറ്റു ചത്തു. ചൊവ്വള്ളൂര്‍ കിഴക്കേക്കുന്ന് ചരുവിള വീട്ടില്‍ ഇവാന്‍സ് എന്ന അംഗപരിമിതയായ വീട്ടമ്മയുടെ ജീവിതാശ്രയമായ പശുക്കളാണ് ചത്തത്. മലപ്പനംകോട് തെക്കുമലയില്‍ വന്‍മരം കടപുഴകി വൈദ്യുതി തൂണിനുമേല്‍ പതിച്ചു. വടക്കേ ജങ്ഷന്‍ എള്ളുവിളയില്‍ മണ്ട പോയി നിന്ന തെങ്ങ് വൈദ്യുത ലൈനിലേക്ക് പതിച്ച് വൈദ്യുതി തൂണ്‍ ഒടിഞ്ഞു വീണു. ഈ സമയം റോഡില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ അത്ഭുതകരമായാണ് അപകടത്തില്‍ നിന്നുരക്ഷപെട്ടത്. കരുവിലാഞ്ചി, പനയംകോട്,കാവുവിള, വിട്ടിയം, പിറയില്‍ ഭാഗങ്ങളില്‍ ശക്തമായ മഴയെ തുടര്‍ന്ന് വെള്ളം കെട്ടിനിന്ന് കൃഷി നാശം സംഭവിച്ചു. പച്ചക്കറി, വാഴ കൃഷി എന്നിവയെയാണ് ഏറെ ബാധിച്ചത്. മലയിന്‍കീഴ് മച്ചെല്‍ കോവിലുവിളയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന കൂറ്റന്‍ അക്കേഷ്യ മരം റോഡിലേക്ക് മറിഞ്ഞു വീണ് തിരുവനന്തപുരം റോഡില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. നാട്ടുകാരാണ് മരം മുറിച്ചുമാറ്റി തടസ്സം നീക്കിയത്. വലിയറത്തല ഏലായില്‍ ആയിരക്കണക്കിന് വാഴകള്‍ ഒടിഞ്ഞു വീണ് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss