|    May 29 Mon, 2017 7:40 am
FLASH NEWS

കനത്ത മഴയില്‍ പാലം തകര്‍ന്നു;രണ്ട് ബസുകള്‍ ഒഴുകിപോയി

Published : 3rd August 2016 | Posted By: mi.ptk

maharashtra

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ സാവിത്രി നദിയ്ക്ക് കുറുകെയുള്ള പാലം തകര്‍ന്ന് രണ്ട്് ബസുകള്‍ ഒഴുകി പോയി. മഹാഡിലെ മുംബൈ-ഗോവ ദേശീയ പാതയിലെ പാലത്തിന്റെ 80ശതമാനത്തോളം ഭാഗം ഒലിച്ചുപോയതായി റിപ്പോര്‍ട്ടുണ്ട്.രണ്ട് ബസുകളിലുമായി 22 യാ്ത്രക്കാരുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ അര്‍ധ രാത്രിയോടെ നടന്ന അപകടത്തില്‍ രണ്ട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസുകളും മറ്റ് നിരവധി വാഹനങ്ങലും ഒഴുകിപോയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ബ്രിട്ടീഷ് ഭരണകാലത്ത് മുംബൈയില്‍ നിന്ന് ഗോവയിലേയ്ക്കുള്ള യാത്രയ്ക്കായി നിര്‍മിച്ച പാലമാണ് തകര്‍ന്നത്. പഴയ പാലം തകര്‍ന്നതിനാല്‍ പുതിയ പാലത്തിലൂടെയുള്ള ഗതാഗതവും തടസ്സപ്പെട്ടിരിക്കയാണ്.മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാഫിസിന്റെ നേതൃത്വത്തില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day