|    Nov 24 Fri, 2017 12:14 am
FLASH NEWS

കനത്ത മഴയില്‍ കാര്‍ഡ് വിതരണം; ഗുണഭോക്താക്കള്‍ വലഞ്ഞു

Published : 30th June 2017 | Posted By: fsq

 

പേരാമ്പ്ര: കനത്ത മഴയെ തുടര്‍ന്ന് റേഷന്‍കാര്‍ഡ് വാങ്ങാനെത്തിയവര്‍ ദുരിതത്തിലായി. പലയിടത്തും രാവിലെ തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നേരത്തെ ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട പല കുടുംബങ്ങളും ഇപ്പോഴത്തെ റേഷന്‍ കാര്‍ഡില്‍ എപിഎല്‍ വിഭാഗത്തിലേക്ക് മാറിയിട്ടുണ്ട്. ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ അര്‍ഹതപ്പെട്ടവരെയാണ് കാര്‍ഡി ല്‍ മേലെയാക്കിയത്. ചിലര്‍ക്ക് ബിപിഎല്‍ കാര്‍ഡ് ലഭിച്ചെങ്കിലും അതില്‍ പേനകൊണ്ട് എപിഎല്‍ എന്ന് എഴുതിയതായി പരാതിയുണ്ട്. ബിപിഎല്‍ വിഭാഗത്തില്‍ നല്ല വരുമാനമുളള നിരവധി പേര്‍ ഉള്‍പ്പെട്ടിരിക്കുന്നതായും പരാതി ഉയരുന്നു. ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട കാര്‍ഡില്‍ എപിഎല്‍ എന്ന് രേഖപ്പെടുത്തിയത് എന്ത് മാനദണ്ഡത്തിന്റെ പേരിലാണെന്ന ഗുണഭോക്താവിന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ റേഷന്‍ കടക്കാര്‍ക്കും കഴിയുന്നില്ല. സിവില്‍ സപ്ലൈസ് ഓഫീസില്‍ നിന്ന് ലഭിച്ച കത്തില്‍ ഉള്‍പ്പെടുന്നവരുടെ കാര്‍ഡിലാണ് തിരുത്തി നല്‍കുന്നതെന്ന വിവരം കേട്ട് ഗുണഭോക്താക്കള്‍ മടങ്ങുകയാണ്. നിത്യരോഗികളായ നിരവധി പേര്‍ പുതുതായി ബിപിഎല്‍ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക