|    Aug 16 Thu, 2018 3:39 am
FLASH NEWS

കനത്ത മഴയില്‍ കടല്‍ പ്രക്ഷുബ്ധം: ബോട്ടുകള്‍ കടലിലിറങ്ങിയില്ല

Published : 9th August 2018 | Posted By: kasim kzm

പൊന്നാനി: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയും, ശക്തമായ തിരയടിയും മൂലം പൊന്നാനിയില്‍ നിന്നും ബോട്ടുകള്‍ കടലിലിറങ്ങിയില്ല. ട്രോളിങ് നിരോധനത്തിന് ശേഷം ബോട്ടുകള്‍ക്ക് ചെറിയ തോതില്‍ മല്‍സ്യങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി കടലാക്രമണമുണ്ടായത്. ഇതോടെ മല്‍സ്യബന്ധനത്തിനിറങ്ങിയ ബോട്ടുകളെല്ലാം കരക്കെത്തിയത്.
കടലാക്രമണം ശക്തമായതോടെ തീരദേശവാസികള്‍ വീണ്ടും ഭീതിയിലായിരിക്കുകയാണ്. വേലിയേറ്റ സമയങ്ങളില്‍ കൂറ്റന്‍ തിരമാലകളാണ് കരയിലേക്കെത്തുന്നത്. പൊന്നാനി അഴീക്കല്‍ മേഖലയില്‍ വീടുകളിലേക്ക് വെള്ളം കയറാതിരിക്കാനായി നിര്‍മിച്ചിരുന്ന മണല്‍ക്കൂന ശക്തമായ കടലാക്രമണത്തില്‍ ഒലിച്ചുപോയി.
ആഴ്ചകള്‍ക്ക് മുമ്പുണ്ടായ കടലാക്രമണത്തി ല്‍ ലൈറ്റ് ഹൗസ് തകരുകയും, ജങ്കാര്‍ റോഡ് മണല്‍ മൂടുകയും ചെയ്തിരുന്നു. ജങ്കാര്‍ റോഡിലെ മണല്‍ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്ത് ദിവസങ്ങ ള്‍ പിന്നിടും മുമ്പേ ഉണ്ടായ കടലേറ്റത്തില്‍ ജങ്കാര്‍ റോഡിലേക്ക് വീണ്ടും മണല്‍ കയറി. ഏറെ പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികള്‍ കാത്തിരുന്ന ട്രോളിങ് നിരോധനത്തിന് ശേഷമുള്ള സീസണില്‍ കടലാക്രമണമുണ്ടായതോടെ തൊഴിലാളികള്‍ ആശങ്കയിലാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss