|    Oct 15 Mon, 2018 3:55 pm
FLASH NEWS

കനത്ത മഴയില്‍ ഉരുള്‍പ്പൊട്ടി

Published : 14th September 2017 | Posted By: fsq

 

പീരുമേട്: കനത്ത മഴയില്‍ മുറിഞ്ഞപുഴ ചെറുവള്ളിക്കുളം റോഡില്‍ ഉരുള്‍പ്പൊട്ടി രണ്ട് വാഹനങ്ങള്‍ മണ്ണിനടിയില്‍പെട്ടു. വഴിയരുകിലെ ഷെഡ്ഡില്‍  പാര്‍ക്ക് ചെയ്ത താഴോത്ത്‌കോരോത്ത് സന്തോഷിന്റെ ഓട്ടോയും ജീപ്പുമാണ് മണ്ണിലിടയില്‍ പെട്ടത്. ബുധനഴ്ച്ച രാത്രി ഒമ്പതോടെയാണു വാഹങ്ങളുടെ മുകളിലേക്കു മണ്ണിടിഞ്ഞു വീണത്. മണ്ണിടിച്ചിലില്‍ ബൈക്കുകളും മൂടിപ്പോയിട്ടുണ്ട്. റോഡില്‍ വാഹനങ്ങള്‍ കടന്നുപോവാന്‍ കഴിയാത്ത വിധം മണ്ണിടിഞ്ഞു കിടക്കുകയാണ്. സമീപത്തുള്ള കൃഷിയും മണ്ണിടിച്ചിലില്‍ നശിച്ചു. ദേശീയപാത 183ല്‍ വളഞ്ചാങ്കാനം വളവില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയില്‍ രാത്രി എട്ടോടെയാണ് മരം വീണത്. 45 മിനിറ്റ് ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ ഫോഴ്‌സ് പോലിസ് സംഘം എത്തിയാണ് തടസ്സം നീക്കം ചെയ്തത്. കുട്ടിക്കാനം ഐ.എച്ച്.ആര്‍.ഡി.കോളജിന് സമീപം മണ്ണിടിഞ്ഞ് വീണ് റോഡില്‍ കിടക്കുകയാണ്. ഒരു വാഹനത്തിന് കടന്നു പോകാന്‍ സാധിക്കും. ബുധനഴ്ച്ച ഉച്ചക്ക് തുടങ്ങിയ കനത്ത മഴ പീരുമേട്ടില്‍ തുടരുകയാണ്. പീരുമേട് കല്ലാര്‍ കവലയ്ക്കു സമീപം മണ്ണിടിഞ്ഞു വീണ് മണിക്കൂറുകള്‍ ഗതാഗത തടസ്സപ്പെട്ടു. അഗ്‌നിശമന സേനയും, പോലിസും മണ്ണു നീക്കം ചെയ്തു ഗതാഗത തടസ്സം മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മുണ്ടക്കയത്ത് കനത്ത മഴയെ തുടര്‍ന്ന് ബസ് സ്റ്റാന്‍ഡില്‍ സ്ലാബിടിഞ്ഞ് വന്‍ ഗര്‍ത്തം രൂപപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss