|    Jul 22 Sat, 2017 4:21 pm
FLASH NEWS

കനത്ത മഴയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു; വന്‍ ദുരന്തം ഒഴിവായി

Published : 15th July 2017 | Posted By: fsq

 

നാദാപുരം: കനത്ത മഴയില്‍ പുറമേരി ഹോമിയോ മുക്കില്‍ ഇരുനില കെട്ടിടം റോഡിലേക്ക് തകര്‍ന്ന് വീണു . ഒഴിവായത് വന്‍ ദുരന്തം. ഹോമിയോ മുക്കില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം റോഡിലേക്കാണ് കാലപഴക്കം ചെന്ന കെട്ടിടം പാടെ നിലം പൊത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കെട്ടിടം തകര്‍ന്ന് വീണത്. തയ്യുള്ളതില്‍ റഷീദിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം പുറമേരി സ്വദേശി കൂവേരി കുന്നുമ്മല്‍ കുഞ്ഞിരാമനാണ് ഇവിടെ കച്ചവടം നടത്തുന്നത്. കടക്കുള്ളിലുണ്ടായിരുന്ന ഫ്രിഡ്ജ്,അലമാര,മേശഎന്നിവയെല്ലാം ചെങ്കലുകള്‍  പതിച്ച് തകര്‍ന്നു. പകല്‍ സമയത്ത് ഇവിടെ നിരവധി യാത്രക്കാരും, സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളും  സമീപത്തെ ക്ലിനിക്കില്‍ ഡോക്ടറെ കാണാനെത്തുന്നവരും ഉണ്ടാകാറുണ്ട്. അപകടം നടന്നത് പുലര്‍ച്ചയായതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. റോഡിലേക്ക് പതിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ കെട്ടിട ഉടമയോട് ആവശ്യപ്പെട്ടതായി പഞ്ചായത്ത് പ്രസിഡണ്ട് കെ അച്ചുതന്‍ പറഞ്ഞു. തകര്‍ന്ന് വീണ കെട്ടിടത്തിന്റെ സമീപത്തെ ഇരുനില കെട്ടിടവും അപകടാവസ്ഥയിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക