|    Jul 20 Thu, 2017 10:16 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കനത്ത ചൂട്: തെലങ്കാനയില്‍ മരണം 178

Published : 3rd May 2016 | Posted By: SMR

ചാണ്ഡിഗഡ്: തെലങ്കാനയില്‍ കനത്ത ചൂടില്‍ മരണപ്പെട്ടവരുടെ എണ്ണം 178 ആയി. നല്‍ഗോണ്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്-53. സംസ്ഥാനത്ത് മിക്കയിടത്തും ഉയര്‍ന്ന താപനിലയാണ്. രാമഗുണ്ടത്താണ് കടുത്ത താപനില, 45 ഡിഗ്രി സെല്‍ഷ്യസ്. അടുത്ത രണ്ടുദിവസങ്ങളില്‍ ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. അതിനിടെ, പഞ്ചാബിലും ഹരിയാനയിലും ചൂടിന് കുറവില്ല. ഹിസാറില്‍ 45.5 ഡിഗ്രിയാണ് ചൂട്. തലസ്ഥാന നഗരിയായ ചണ്ഡീഗഡില്‍ 42.5 ഡിഗ്രി ചൂട് അനുഭവപ്പെട്ടു. ഡല്‍ഹിയില്‍ സീസണിലെ ഏറ്റവും ചൂട് അനുഭവപ്പെട്ട ദിവസമായിരുന്നു ഇന്നലെ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക