|    Jan 18 Wed, 2017 9:45 am
FLASH NEWS

കനത്ത കാറ്റ്; വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു; താമരശ്ശേരി ഇരുട്ടില്‍

Published : 4th July 2016 | Posted By: SMR

താമരശ്ശേരി: ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയുണ്ടായ കനത്ത കാറ്റില്‍ താമരശ്ശേരി മേഖലയില്‍ മരങ്ങള്‍ വീണു വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു.
ടൗണും പരിസരവും ഇരുട്ടിലായി. താമരശ്ശേരി വൈദ്യുതി സെക്ഷന്റെ കീഴില്‍ പത്തിലധികം തൂണുകളാണ് വിവിധ സ്ഥലങ്ങളില്‍ തകര്‍ന്നു വീണത്. ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും മരച്ചില്ലകള്‍ വൈദ്യുതി ലൈനില്‍ വീഴുകയും ചെയ്തതാണ് തൂണുകള്‍ തകരാനും വൈദ്യുതി മുടക്കത്തിനു കാരണമായത്. വൈദ്യുതി മുടങ്ങിയതോടെ പല കുടിവെള്ള പദ്ധതികളും നിശ്ചലമായത് നാട്ടുകാരെ ദുരിതത്തിലാക്കി.
ഇതിനിടയില്‍ പുതുപ്പാടി പെരുമ്പള്ളിയില്‍ ബസും കാറും കൂട്ടിയിടിച്ച അപകടത്തില്‍ വൈദ്യുതി സബ്‌സ്‌റ്റേഷന്റെ തൂണും തകര്‍ന്നു. ഇതോടെ മേഖലയില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ ഏറെ പണിപ്പെടേണ്ടിവന്നതും ജനങ്ങളെ ഏറെ പ്രയാസത്തിലാക്കി.
രാത്രി ഏറെ വൈകി ഭാഗികമായി പലസ്ഥലങ്ങളിലും വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിഞ്ഞെങ്കിലും ഇന്ന് വൈകുന്നേരത്തോടെ മാത്രമേ പൂര്‍ണമായും പുനസ്ഥാപിക്കാന്‍ കഴിയുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക