|    Jul 27 Thu, 2017 10:17 pm
FLASH NEWS

കനത്തമഴ: ലക്ഷങ്ങള്‍ ചെലവഴിച്ച് റീ ടാറിങ് നടത്തിയ റോഡുകള്‍ തകര്‍ന്നു

Published : 1st July 2016 | Posted By: SMR

കാസര്‍കോട്: മഴ ശക്തമായതോടെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് റീ ടാറിങ് നടത്തിയ റോഡുകള്‍ തകര്‍ന്നു. 25 ലക്ഷം രൂപ ചെലവില്‍ റീ ടാറിങ് നടത്തിയ എംജി റോഡിലെ ടാറിങ് ഇളകി റോഡില്‍ കുഴികള്‍ രൂപപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് എംജി റോഡ് റീ ടാറിങ് നടത്തിയത്. പുതിയ ബസ്സ്റ്റാന്റ് സര്‍ക്കിളിലെ ഏതാനും ഭാഗത്തും പ്രസ് ക്ലബ് ജങ്ഷന്‍ മുതല്‍ താലൂക്ക് ഓഫിസ് പരിസരം വരെയാണ് പൊതുമരാമത്തിന്റെ കീഴില്‍ റീടാറിങ് നടത്തിയത്.
രാത്രി 11ന് ശേഷമായിരുന്നു റോഡ് ടാര്‍ ചെയ്തത്. ഇതിനെ ചിലര്‍ ചോദ്യം ചെയ്തപ്പോള്‍ തിരഞ്ഞെടുപ്പിന് മുമ്പ് പാസായതാണെന്നാണ് അറിയിച്ചത്. പുലരുമ്പോഴേക്കും റീ ടാറിങ് പൂര്‍ത്തിയായിരുന്നു. ഹെഡ്‌പോസ്‌റ്റോഫിസ് മുതല്‍ മല്‍സ്യ മാര്‍ക്കറ്റിലേക്ക് തിരിയുന്ന റോഡ് വരെ ഇപ്പോള്‍ തകര്‍ന്നിരിക്കുകയാണ്. അശാസ്ത്രീയമായി റീ ടാറിങ് നടത്തിയതാണ് തകരാന്‍ കാരണമായതെന്ന് നാട്ടുകാരും യാത്രക്കാരും പരാതിപ്പെടുന്നു.
കറന്തക്കാട് മുതല്‍ അണങ്കൂര്‍ വരേയുള്ള ദേശീയ പാതയിലും റോഡ് തകര്‍ന്ന് ചതി കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. നഗരസഭ പരിധിയിലെ ബങ്കരക്കുന്ന് റോഡും തകര്‍ന്നിട്ടുണ്ട്. 12 ലക്ഷം ചിലവില്‍ മഴക്ക് ഏതാനും ദിവസം മുമ്പാണ് റോഡ് റീ ടാറിങ് നടത്തിയത്. മഴയില്‍ ടാറിങ് ഒലിച്ചുപോയിട്ടുണ്ട്. ടാറിങ് ശരിയായി നടത്തിയില്ലെന്നാരോപിച്ച് നാട്ടുകാര്‍ ടാറിങ് സമയത്ത് ജോലി നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കരാറുകാരന്‍ പണി ധ്യതിയില്‍ നടത്തി സ്ഥലം വിടുകയായിരുന്നു.
ടാറിങില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മുന്‍ നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കൊപ്പല്‍ അബ്ദുല്ല പൊതുമരാമത്ത് മന്ത്രിക്കും വിജിലന്‍സിനും പരാതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം പരിശോധന നടത്തുകയും കോഴിക്കോട് വിജിലന്‍സ് എസ്പിക്ക് പ്രാഥമിക അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. നഗരത്തിലെ മറ്റു റോഡുകളും തകര്‍ന്നിട്ടുണ്ട്. എന്നാല്‍ കോണ്‍ക്രീറ്റ് ചെയ്ത റോഡുകളൊന്നും തകര്‍ന്നിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക