|    Jul 20 Fri, 2018 8:25 am
FLASH NEWS

കനത്തമഴ; മുണ്ടക്കയം ടൗണ്‍ മലിനജലത്തില്‍ മുങ്ങി

Published : 6th September 2017 | Posted By: fsq

 

മുണ്ടക്കയം: കനത്തമഴയില്‍ മുണ്ടക്കയം ടൗണില്‍ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. ടൗണില്‍ നിന്നും ഓടയില്‍നിന്നും വെള്ളം കയറിയാണ് രൂക്ഷമായ വെള്ളക്കെട്ടുണ്ടായത്. ടൗണില്‍ നിന്ന് ലത്തീന്‍പള്ളിയുടെ കൊമ്പൗണ്ടിലൂടെ ഒഴുകി ബൈപാസ് റോഡിന് അടിയില്‍ക്കൂടി മണിമലയാറ്റില്‍ പതിക്കുന്ന രീതിയിലായിരുന്നു മലിനജല ഓടയുടെ സംവിധാനം. എന്നാല്‍, മണിമലയാറ്റിലേക്ക് മലിനജലമൊഴുക്കുന്നതിനെതിരേ പ്രദേശവാസികള്‍ സമരം നടത്തുകയും ബൈപാസ് റോഡിനടിയില്‍ സ്ഥാപിച്ച വലിയ പൈപ്പെടുത്ത് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് റോഡിന് വശത്ത് വലിയ കുഴിയെടുത്ത് താല്‍ക്കാലിക സംവിധാനം ഒരുക്കിയിരിക്കുകയായിരുന്നു. മഴ പെയ്യുമ്പോള്‍ ഈ കുഴി നിറഞ്ഞ് മലിനജലം മണിമലയാറ്റിലേക്കുതന്നെ ഒഴുകുമായിരുന്നു. ഇന്നലെ ബൈപാസ് റോഡില്‍തട്ടി മലിനജലം മൂടിയില്ലാത്ത ഓടയിലൂടെ സ്വകാര്യ ഷോപ്പിങ് കോപ്ലക്‌സിന്റെ പാര്‍ക്കിങ് ഏരിയായിലേക്കും ലത്തീല്‍ പള്ളിയുടെ കൊമ്പൗണ്ടിലേക്കും നിറയുകയായിരുന്നു. ഷോപ്പിങ് കോപ്ലക്‌സിനുള്ളില്‍ രണ്ടടിയോളം ഉയര്‍ന്ന ജലത്തില്‍ നിരവധി ഇരുചക്രവാഹനങ്ങളും പെട്ടു. പള്ളിയുടെ കോംപ്ലക്‌സില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും വെള്ളത്തിനടിയിലായി. മലിനജലം സംസ്‌കരിക്കാന്‍ പഞ്ചായത്ത് ഫണ്ട് നീക്കിവച്ചെങ്കിലും പ്ലാന്റ് നിര്‍മിക്കാന്‍ സ്ഥലം കിട്ടാത്തതുമൂലം പ്രശ്‌ന പരിഹാരം നീളുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss