|    Jul 26 Wed, 2017 8:23 am
FLASH NEWS

കനത്തമഴയും കാറ്റും; കട്ടപ്പനയിലും കോമ്പയാറിലും മരം വീണ് വീട് തകര്‍ന്നു

Published : 1st July 2016 | Posted By: SMR

കട്ടപ്പന: ശക്തമായ മഴയത്ത് ഈട്ടി മരം കടപുഴകി വീണ് വീട് തകര്‍ന്നു. കുരിശുപള്ളി കുന്തളംപാറ കോളനിവാസിയായ മുരളി ഭവനില്‍ കറുപ്പായുടെ വീടിന് മുകളിലേക്കാണ് ഈട്ടിമരം കടപുഴകി വീണത്. ബുധനാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. വലിയ ശബ്ദം കേട്ട് വീട്ടില്‍ നിന്ന് കറുപ്പായും മക്കളും ഇറങ്ങി ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി.
കൂലിപ്പണിക്കാരനായ കറുപ്പായുടെ വീട് ഭാഗികമായി തകര്‍ന്നു. നിരവധി നിയമതടസങ്ങള്‍ ഉള്ളതിനാലാണ് മരം മുമ്പ് വെട്ടിമാറ്റാത്തത്. കോളനിയിലെ വീടുകള്‍ക്ക് ഭീഷണിയായി നിരവധി മരങ്ങളാണ് നില്‍ക്കുന്നത്. ഇവ എത്രയും പെട്ടെന്ന് വെട്ടിമാറ്റണമെന്ന് കോളനി നിവസികള്‍ ആവശ്യപ്പെട്ടു.
നെടുങ്കണ്ടം:വീടിന് മുകളില്‍ മരം വീണ് വന്‍ അപകടം ഒഴിവായി. കോമ്പയാര്‍ നായത്തുപറമ്പില്‍ ജോസ് ദേവസ്യയുടെ വീടിന്റെ മേല്‍ക്കൂരയിലാണ് ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വീണത്. വീഴ്ചയുടെ ആഘാതത്തില്‍ വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകരുകയും ഭിത്തിക്ക് വിള്ളല്‍ ഉണ്ടാകുകയും ചെയ്തു. ഈ സമയത്ത് വീട്ടുകാര്‍ പുറത്തുപോയതിനാല്‍ വന്‍ അപകടം ഒഴിവായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക