|    Oct 16 Tue, 2018 1:36 am
FLASH NEWS

കനത്തമഴയില്‍ കബനി നിറഞ്ഞൊഴുകി

Published : 23rd September 2017 | Posted By: fsq

 

പുല്‍പ്പള്ളി: ജില്ലയില്‍ ഒരാഴ്ചയായി പെയ്ത കനത്ത മഴയില്‍ കബനിനദി നിറഞ്ഞൊഴുകി. വര്‍ഷങ്ങള്‍ക്കു ശേഷമാണ് കബനിനദി കരകവിയുന്നത്. ശക്തമായ മഴ ലഭിച്ചതോടെ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ വരള്‍ച്ചമൂലം വറ്റിവരണ്ട് വെള്ളമില്ലാതെ കിടന്ന കിണറുകളിലും കുഴല്‍ക്കിണറുകളിലും കുളങ്ങളിലും ജലനിരപ്പുയര്‍ന്നു. വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ഉപേക്ഷിച്ച കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് ഉയര്‍ന്നത്, വരള്‍ച്ചയില്‍കൃഷി പാടെ ഉപേക്ഷിച്ച കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss