|    Mar 27 Mon, 2017 6:21 am
FLASH NEWS

കനത്തമഴയിലും കാറ്റിലും വ്യാപകനഷ്ടം

Published : 10th July 2016 | Posted By: SMR

ഈരാറ്റുപേട്ട: തലനാട് ഗ്രാമപ്പഞ്ചായത്തിലെ മേലടുക്കത്ത് ഇന്നലെ രാത്രിയിലുണ്ടായ കാറ്റിലും മഴയിലും വ്യാപകമായ കൃഷിനാശം. കൂന്നയ്ക്കാട്ട് ലീലാമ്മയുടെ വീടിനു മുകളില്‍ മരം ഒടിഞ്ഞുവീണു വീടു ഭാഗികമായി തകര്‍ന്നു. ഏലിയാമ്മ ജോസഫ് പുത്തന്‍ പുരക്കല്‍, റെജി ഞായര്‍ക്കുളം ജോസ് പുല്ലട്ട്, മാധവന്‍ ചോനമല, ജോസഫ് എബ്രയില്‍, ഗോപി ചോനമല, ദാമോധരന്‍ ചോനമല, മായ കൂന്നയ് ക്കാട്ട്, എന്നിവരുടെ പറമ്പുകളിലെ റബര്‍, ജാതി, തേക്ക്,തുടങ്ങിയ മരങ്ങള്‍ ഇന്നാലെ രാത്രിയുണ്ടായ കാറ്റില്‍ കടപുഴകി. റവന്യൂ, പഞ്ചായത്ത് അധികാരികള്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക