|    Oct 24 Wed, 2018 8:05 am
FLASH NEWS

കനത്തമഴകൊച്ചി – ധനുഷ്‌കോടി ഹൈവേയില്‍ വെള്ളപൊക്കവും മണ്ണിടിച്ചിലും

Published : 9th September 2017 | Posted By: fsq

 

കോതമംഗലം: കനത്ത മഴയില്‍ കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ വെള്ളപൊക്കവും മണ്ണിടിച്ചിലും, ഗതാഗതം തടസ്സപ്പെട്ടു.    ദേശീയപാതയിലെ കോതമംഗലത്തിനും നേര്യമംഗലത്തിനുമിടയില്‍ കവളങ്ങാടു മുതല്‍ പല ഭാഗങ്ങളിലും വെള്ളം റോഡില്‍ കയറി. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ കവളങ്ങാട് സിറ്റിയില്‍ രണ്ടിടങ്ങളിലും ഊന്നുകല്ലിലും വെള്ളം കയറി ഗതാഗതം ദുസ്സഹമായി. വെള്ളാമ കുത്തുഭാഗത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് സര്‍വീസ് ബസ് ബ്രേക്ക്ഡൗണ്‍ ആയതും ഗതാഗത തടസ്സത്തിന് കാരണമായി. കോതമംഗലത്തു നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘത്തിലെ സ്‌റ്റേഷന്‍ ഓഫിസര്‍ സതീഷന്‍, അസി. സ്‌റ്റേഷന്‍ ഓഫിസര്‍ ബിനു സെബാസ്റ്റ്യന്‍, ഫയര്‍മാന്‍മാരായ അനില്‍കുമാര്‍, രഞ്ജിത്ത്, റഷീദ്, സാം എന്നിവരാണ് വെള്ളത്തില്‍പ്പെട്ട് തകരാറിയ ബസ്സും റോഡില്‍ വീണ മരങ്ങളും നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്.നേര്യമംഗലം ആവേലിച്ചാല്‍ റോഡില്‍ വെള്ളം കയറിയതിനാല്‍ ആവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. നേര്യമംഗലത്തിനടുത്ത് വില്ലാം ചിറയില്‍ റോഡിലേക്ക് ഉയര്‍ന്ന വനപ്രദേശത്തെ മണ്ണ് ഇടിഞ്ഞും മരം മറിഞ്ഞും ഗതാഗത തടസ്സമുണ്ടായി. കവളങ്ങാട് സിറ്റിയിലും ഓപ്പറ കവലയിലുമാണ് ദേശീയ പാതയില്‍ വെള്ളം പൊങ്ങി ഗതാഗത തടസ്സമുണ്ടായത്. ഗതാഗത തടസ്സം മണിക്കൂറുകളോളം നീണ്ടത് മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ വലച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss