|    Mar 27 Mon, 2017 6:27 am
FLASH NEWS

കനകമല ഓപ്പറേഷനെ പരിഹസിച്ച് മാത്യു സാമുവലിന്റെ എഫ്ബി പോസ്റ്റ്

Published : 4th October 2016 | Posted By: Navas Ali kn

narada-news-mathew-samuel-jpg-image-784-410

കനകമലയില്‍ നിന്നും ഐഎസ് ബന്ധം ആരോപിക്കപ്പെടുന്ന യുവാക്കളെ പിടികൂടിയ ‘രഹസ്യ ഓപ്പറേഷനെ’ പരിഹസിച്ച് തെഹല്‍ക്ക ന്യൂസ് മുന്‍ മാനേജിങ് എഡിറ്ററും നാരദ ന്യൂസ് സിഇഒയുമായ മാത്യു സാമുവലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പോലിസ് മെനഞ്ഞുണ്ടാക്കിയ കഥ വേണമെങ്കില്‍ മേജര്‍ രവിക്ക് കനകമല എന്ന പേരില്‍ സിനിമയാക്കാം എന്നും മലയാളിയായ മാത്യു സാമുവല്‍ പരിഹസിക്കുന്നുണ്ട്. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങിനെയാണ്,.
” കനകമലയില്‍ നിന്നും അന്തര്‍ദേശീയ തീവ്രവാദ ബന്ധമുള്ളവരെ മാരക രഹസ്യ ഓപ്പറെഷനിലൂടെ പിടിച്ചു! headline തകര്‍ത്തു! മൊത്തത്തില്‍ പൊതുബോധത്തെ അങ്ങ് രോമാഞ്ചം കൊള്ളിക്കുന്ന തലക്കെട്ട്. ISIS എന്നതും കൂടി ചേര്‍ന്നാല്‍ അതിലും കൂടുതല്‍ എന്തോന്ന്…? മൂന്നു മാസം NIA നടത്തിയ തീവ്രമായ അനേഷണം, വിവരങ്ങള്‍ അന്യോന്യം കൈമാറിയത്, ടെലിഗ്രാം അപ്ലിക്കേഷന്‍ കൂടി, ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പല അറസ്റ്റുകള്‍…പ്രധാന ലക്ഷ്യം രണ്ടു നീതീന്യായ കോടതിയിലെ ജഡ്ജുമാര്‍, ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍, ഒരു രാഷ്ട്രിയക്കാരന്‍, അവസാനമാണ് തമാശ, ജമാഅത്തു ഇസ്ലാമിയുടെ സമ്മേളനത്തില്‍, ഫ്രാന്‍സിലെ ‘നൈസ്’ ആക്രമം പോലെ, ഒരു ട്രക്ക് ഇടിച്ചു കയറ്റി വളരെ അധികം ജനങ്ങളെ കൊല്ലുന്നു….അവരുടെ പക്കല്‍നിന്നും, AK 47, അണ്വായുധങ്ങള്‍, RDX എന്നിവ പിടിച്ചു എടിത്തിട്ടുമുണ്ട് എന്ന് ഇതുവരെ പറഞ്ഞിട്ടില്ല….? ഉറപ്പിച്ചു പറയുന്നു ഇതെല്ലാം ഊതിപെരുപ്പിച്ചു കഥയാണ്.
നമ്മുടെ പോലീസിനെ കഥയുണ്ടാക്കാന്‍ ആറും പഠിപ്പിക്കണ്ടടാ….പൊലിപ്പിച്ചു പൊലിപ്പിച്ചു ആരെയും തീവ്രവാദിയ്ക്കും…ഒരു സാമാന്യ ലോജിക്കില്‍ ചിന്തിക്കുക, അറസ്റ്റ് ചെയ്യുന്നതിന് ശേഷം NIA ഇതുവരെ നടത്തിയ എല്ലാ conspiracy തിയറി ഓരോന്നായി പുറത്തു വിടുന്നു …ഇതിനെല്ലാം ആധാരം അവര്‍ ടെലെഗ്രാമില്‍ നിന്നും അവരുടെ ഗ്രൂപ്പ് ഉണ്ടാക്കി പ്ലാനുകള്‍ മേയുന്നു , ഇവരെ ചോദ്യം ചെയ്യുന്നതിന് മുന്‍പേ stage management ….കൊല്ലുന്നവരുടെ ലിസ്റ്റ് ഗ്രൂപ്പില്‍ ഇട്ടു ചര്‍ച്ച ചെയുന്നു….ഇത്രയും മണ്ടത്തരം ചെയ്യുന്നവര്‍, അതും ഒരു അപ്പ്‌ലിക്കേഷനില്‍ ഇട്ടു ചര്‍ച്ച ചെയ്യുന്നവര്‍, ഒരു ‘കോഴിയെ പോലും നേരെ ചൊവ്വേ കൊല്ലാന്‍ അറിയാത്തമണ്ടന്മാര്‍’ ഇവരാണ് ഫ്രാന്‍സിസിലെ നൈസില്‍ നടന്ന പോലത്തെ ആക്രമണം ജമാഅത്തെ ഇസ്ലാമിയുടെ ക്യാമ്പിന് നേരെ നടത്തുവാന്‍ ഒരുങ്ങിയത്..
അതിലെ മറ്റൊരു തിയറി, ഇവര്‍ എന്തിനാണ് അവരുടെ സ്വന്തം സമുദായത്തിലെ മറ്റൊരു ഗ്രൂപ്പിനെ വകവരുത്തുന്നത് ….ഇതാണ് NIA തയാറാക്കിയ ബോളിവുഡിനെ പോലും വെല്ലുന്ന തിരക്കഥ…അതിനു മുന്‍പില്‍ നിന്നും റെയ്ഡ് നടത്താന്‍ ക്യാമറ കണ്ണുകളിലൂടെ പോയത് മലബാര്‍ മുസ്ലിം പോലീസ് ഓഫീസ്സര്‍ ‘ കഥയും വില്ലനും കഥാപാത്രവും, ലൊക്കേഷന്‍സ് പിന്നെ ‘കനകമല’ എന്ന നല്ല ആത്മീയ ആമ്പിയന്‍സും! സ്‌റ്റോറി ബോര്‍ഡ് എപ്പടി? സ്‌ക്രീന്‍ text ചെയ്തശേഷമാണ്, മൂന്നുമാസം സമയമെടുത്ത് ..ഓരുക്കം കൂട്ടിയത്, ഈ പടം ഓടും സര്‍ ..മസാലായ്യിട്ടു രണ്ടു ജഡ്ജുകളും, പിന്നെ ഒരു രാഷ്ട്രിയകാരനും…ഒരു പോലീസ്‌കാരനേയും ഇട്ടുകൊടുത്തു….കഥ തുടരും.
ഒരിക്കല്‍ ഒഫീഷ്യല്‍ സീക്രറ്റ് വഴി എനിക്കെതിരെ വന്ന ചാര്‍ജ് ഷീറ്റ് കണ്ടു ഞാന്‍ തന്നെ ഞെട്ടി പോയിട്ടുണ്ട്. പടച്ചു വിട്ട കഥകള്‍ അത്ര മാത്രം ആയിരുന്നു, നല്ല രീതിയില്‍ ഒരു കഥ പറച്ചില്‍! ജീവിതത്തില്‍ ഒരു കാലത്തും കാണാത്ത ടീമുകളും ആയി നിരന്തര സമ്പര്‍ക്കം ആണെന്നൊക്കെ ആയിരുന്നു അതില്‍ പറഞ്ഞിരുന്നത്.
ഈ പറഞ്ഞ കനകമല സംഭവത്തില്‍ എന്തേലും കാര്യം ഉണ്ടേല്‍ ഇത്ര നാടകീയം ആയി ഈ വാര്‍ത്ത ഒരു തിരക്കഥ പോലെ അടിച്ചു വിടാന്‍ സാധ്യത ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല, ഇങ്ങനെ ആണേല്‍ പത്രക്കാരെയും വിളിച്ചു കൊണ്ടാണോ അന്വേഷണ ഉദ്യോഗസ്ഥര്‍ പോവുന്നത് ? ഈ പറയുന്ന ജിഹാദികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട്കള്‍ എല്ലാം വളരെയധികം ആക്ടീവും ഉണ്ടാണ്. വിവരമുള്ള പിള്ളാര്‍ എന്തായാലും ഇമ്മാതിരി ‘Technical fault’ വരുത്തും എന്ന് തോന്നുന്നില്ല. മീഡിയ ആണേല്‍ പോലീസ് സ്‌റ്റോറി അത് പോലെ ഈച്ചക്കോപ്പി അടിച്ചു വെച്ചേക്കുന്നു, കഥ ഇതുവരെ, അത് വരെ എന്ന രീതിയില്‍ ഒക്കെ പറഞ്ഞു നടക്കുന്നു.
ഇതൊക്കെ കൊണ്ട് ആകെ സന്തോഷം മേജര്‍ രവിക്ക് ആയിരിക്കാന്‍ ആണ് ചാന്‍സ്. കഥയും തിരക്കഥയും പേരും ഒക്കെ കിട്ടി. കശുമാവിന്‍ തൊട്ടങ്ങളുടെ ലഹരി പകരുന്ന ‘കനകമല’ നാല് ‘ചീള് പിള്ളേര്‍’ തലയില്‍ തൊപ്പി വെച്ചു, തടി നീട്ടി വളര്‍ത്തി……ബാക്കി ഭാഗം NIA യുടെ അടുത്ത പടത്തില്‍!”

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക